ഭവന ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകി പൊന്നാനി ബ്ലോക്ക് ബഡ്‍ജറ്റ്
എടപ്പാള്‍: പൊന്നാനി ബ്ളോക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് ബ്ലോക്ക് പ്രസിഡന്റ് സി. രാമകൃഷ്‍ണന്റെ അധ്യക്ഷതയില്‍ വൈസ്‍ പ്രസിഡന്റ്‍ അഡ്വ. ആർ. ഗായത്രി അവതരിപ്പിച്ചു. 9,86,83966 രൂപ വരവും 9,80,94840 രൂപ ചെലവും നീക്കിയിരിപ്പ് 589126 രൂപയുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്‍ക്ക് 48.96 ലക്ഷം, ആരോഗ്യ മേഖലയ്‍ക്ക് 1.41 കോടി, ഭവന പദ്ധതിക്ക് 3.03 കോടി, പട്ടികജാതി ക്ഷേമത്തിനായി 1.53 കോടി, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 38.5 ലക്ഷം കല- കായികം- സാംസ്‍കാരികത്തിനായി 16 ലക്ഷം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ക്ഷേമത്തിനുമായി 83.9 ലക്ഷം, വനിതാ വികസനത്തിനായി 89.7 ലക്ഷം, ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി 27.62 ലക്ഷം സ്‍കൂളുകളിൽ ഗേൾസ്‍ ഫ്രണ്ട് ലി ടോയ്‍ലറ്റ് നിർമ്മാണത്തിന് 18.41 ലക്ഷം, ഘടക സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 98.4 ലക്ഷം, പെയിൻ പാലിയേറ്റീവ് കെട്ടിട പുനരുദ്ദാരണത്തിന് 23 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഫണ്ട് വകയിരുത്തലുകൾ. വിവിധ വൈകല്യങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യൽ എന്നിവക്കായി എടപ്പാൾ സി.എച്ച്.സി യിൽ