എടപ്പാൾ:14 ദിവസത്തെ കൂത്തുത്സവ രാവുകള്‍ക്ക് സമാപനമായി കുളങ്കര താലപ്പൊലി മഹോത്സവം നാളെ നടക്കും. കുറ്റിപ്പാല,പുരമുണ്ടേക്കാട് ദേശക്കൂത്തുകളിൽ നടന്ന കേളി,മേളം,തായമ്പക,താലം വരവുകൾ,നൃത്തസന്ധ്യകൾ എന്നിവക്കു ശേഷം ഇന്ന് മറയങ്ങാട്ട് വക കൂത്തുത്സവം കൂടി സമാപിക്കുന്നതോടെ ഉത്സവപരിപാടികൾക്ക് തുടക്കമാകും. .നാളെ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ ഒൻപതിന് ഓട്ടൻതുള്ളൽ,ഒരു മണിക്ക് ഓങ്ങല്ലൂർ ശങ്കരൻകുട്ടിയുടെ നാദസ്വരം,കോങ്ങാട് മോഹനൻ,തിരുവാലത്തിയൂർ ശിവന്‍ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം,ശുകപുരം രാമകൃഷ്ണന്റെ മേളം എന്നിവയോടെ പകൽപൂരമാരംഭിക്കും. തുടർന്ന് വിവിധ ദേശകമ്മറ്റികളുടെ നേതൃത്വത്തില്‍ പൂതൻ, തിറ, കരിങ്കാളി, ശിങ്കാരമേളം,കാവടി,തെയ്യം തുടങ്ങിയ ദേശവരവുകൾ എന്നിവക്ക് ശേഷം നടക്കുന്ന വെടിക്കെട്ട് പുരാസ്വാദകര്‍ക്ക് വര്‍ണ്ണക്കാഴ്ച്ചയൊരുക്കും. രാത്രി ശുകപുരം ദിലീപ്,ശുകപുരം രഞ്ജിത്,ശുകപുരം രാധാകൃഷ്ണൻ,അത്താളൂർ ശിവൻ എന്നിവരുടെ തായമ്പകകൾ,കോഴിക്കോട് റിയൽ ബീറ്റ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ അരങ്ങേറും. തിങ്കളാഴ്ച്ച പുലര്‍ച്ചെ നടക്കുന്ന താലം, ആയിരത്തിരി എഴുന്നള്ളിപ്പ്,ഇടയ്ക്ക കൊട്ടി പ്രദക്ഷിണം എന്നിവയോടെ ഉത്സവത്തിന് തിരശീല