Posts

Showing posts from August, 2022

നിര്യാതനായി

Image
  എടപ്പാള്‍ : കുറ്റിപ്പുറം മിനിപമ്പയിലെ ഗണപതി ഭവന്‍ ഹോട്ടല്‍ ഉടമ മല്ലൂര്‍ വാരിയത്ത് ശ്രീധരന്‍ നായര്‍ (75) നിര്യാതനായി .ഭാര്യ : ശ്രീദേവി.മക്കള്‍ : പ്രസാദ്,പ്രദീപ് (ഇരുവരും ഗണപതിഭവന്‍ ഹോട്ടല്‍ ),പ്രശാന്ത് (ദുബായ്) ,പ്രകാശ് (തിരുനാവായ ദേവസ്വം )മരുമക്കള്‍ :ഗോപിക,സുചിത്ര,ശ്രീഷ,കാര്‍ത്തിക.

അരുൺദാസ് നിര്യാതനായി

Image
എടപ്പാൾ : നടുവട്ടം കമ്പനിപ്പടി  ഞങ്ങാട്ടു വളപ്പിൽ മോഹനന്റെ മകൻ അരുൺദാസ് (27) നിര്യാതനായി .  മാതാവ് നിർമല .  സഹോദരൻ അഖിൽ ദാസ്. സംസ്കാരം ഇന്ന് (വ്യാഴാഴ്ച്ച )  ഉച്ചക്ക് 2.30 ന് പൊന്നാനി ഇശ്വരമംഗലം ശ്മശാനത്തില്‍.

നിര്യാതനായി

Image
  എടപ്പാൾ: കാലടി നീർക്കാട്ടിൽ ഇബ്രാഹിം എന്ന മാനു (58) നിര്യാതനായി. ഭാര്യ: സൈനബ മക്കൾ: ഫസലുദ്ധീൻ, ഫാഹിസ്,, ഫസ്ന ,ഫൗസിയ, മരുമക്കൾ: ജുബൈർ, ഷഹീർ, ഖബറടക്കം വ്യാഴാഴ്ച്ച  കാലത്ത് 10 മണിക്ക് കാലടി കോട്ടകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനില്‍

എഫ്. സി. കേരളയുടെ ഐ ലീഗ് ടീമുകളിലേക്ക് പ്രവേശനം ലഭിച്ച കളിക്കാര്‍ക്ക് സ്വീകരണം

Image
 എടപ്പാള്‍ : പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ്. സി. കേരളയുടെ വിവിധ പ്രായ പരിധിയിലുള്ള ഐ ലീഗ് ടീമുകളിലേക്ക് പ്രവേശനം ലഭിച്ച കളിക്കാര്‍ക്ക് സ്വീകരണം നല്‍കുന്നു. നടുവട്ടം എഫ് സി കേരളയുടെ പരിശീലന കേന്ദ്രമായ  റൺഗ്രാഡോ സ്പോർട്സ് പാർക്കില്‍സപ്തംബര്‍  3 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്വീകരണം.   മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.കെ.ടി.ജലീല്‍ എം.എല്‍.എ.മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന്ലഹരി ഉപഭോഗത്തിനെതിരേയുള്ള  ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എഫ് .സി. കേരള യൂത്ത് ടീമുകളുടെ സൗഹൃദ മത്സരങ്ങള്‍ അരങ്ങേറും. ഫിഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ,എ. ഐ .എഫ് .എഫ്. മാനദണ്ഡങ്ങളാനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ  ക്ലബ്ബുകളിൽ ഒന്നാണ്  എഫ് സി കേരള.എഫ് .സി. കേരള സോക്കർ സ്കൂൾ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കളിക്കാരെ എഫ് .സി. കേരളയുടെ അണ്ടർ 13, 15, 18 വിഭാഗങ്ങളിലെ യൂത്ത് ഐ ലീഗ് ടീമുകളിലേക്കും,  അതിനു മുകളിലുള്ളവരെ സീനിയർ ടീമിലേക്കും തെരഞ്ഞെടുക്കും.കൂടാതെ 5  മുതൽ 12 വയസ്സു വരെ പ്രായപരിധിയിലുള്ള കുട്ടികളില്‍  മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നവര്‍ക്ക്  ബേബി ലീഗ് ടീമുകളിലേക്കും പ്രവേശനം ലഭിക്കും.നി

പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നു

  എടപ്പാൾ : ഐ എച്ച് ആർ ഡി യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ സ്കൂളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.  വിവരങ്ങൾക്ക്  0494 2681498  8547005012, 9188471498

ഓർമ്മപ്പെയ്ത്ത് മെഗാ അലുംനി സംഗമ സപ്തംബര്‍ 4 ന്

Image
എടപ്പാള്‍ :മാറഞ്ചേരി ഗവ. ഹയർസെക്കന്ററി സ്കൂൾ 'സഹപാഠി' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന  സമ്പൂർണ്ണ അദ്ധ്യാപക,വിദ്യാർത്ഥി സംഗമം 'ഓർമ്മപെയ്ത്ത്' സപ്തംബർ 4 ന് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.  സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.  പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ സക്കീർ , എം. എൽ. എ, പി. നന്ദകുമാർ , ഇ.ടി.മുഹമ്മദ് ബഷീർ എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ തുടങ്ങിയവർ പങ്കെടുക്കും. അയ്യായിരത്തോളം പൂർവ്വ വിദ്യാർത്ഥികളും നൂറിലധികം പൂർവ്വ അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും. ബാച്ചുകളുടെ സംഗമം, പൂർവ്വ അധ്യാപകരെ ആദരിക്കൽ , കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.   കഴിഞ്ഞ ഒരു നൂറ്റാണ്ടിലാധികമായി പ്രവർത്തിക്കുന്ന പ്രദേശത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് മാറഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ.  1904 ല്‍ എൽ.പി.സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 4000 ത്തില്‍പ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറം  ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമാണ്.  ഒരു നൂറ്റാണ്ടിന് ശേഷം നടക

നിര്യാതനായി

Image
  എടപ്പാള്‍ : പുള്ളുവന്‍പടിയിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍  താമസിച്ചിരുന്ന ജയപ്രകാശ് എന്ന ജെ.പി.(64) നിര്യാതനായി . മെഡിക്കല്‍ റെപ്രസെന്റിറ്റീവ് ആയി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ .രമ  മകൾ. വർഷ

ദേശീയ കായിക ദിനം ആഘോഷിച്ചു

Image
  എടപ്പാൾ : തവനൂർ കടകശ്ശേരി ഐഡിയൽ ഇൻറർനാഷ്ണൽ ക്യാമ്പസിൽ ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച്  വിവിധ പരിപാടികൾ നടന്നു.  മോണ്ടിസോറി മുതൽ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് സുംബ ഡാൻസ് പരിശീലനത്തിന് തുടക്കം കുറിച്ചു. സ്പോർട്സ് ക്വിസ്, ഫുട്ബോൾ മത്സരം, സ്കേറ്റിംഗ് തുടങ്ങി വിവിധയിനം മത്സരങ്ങൾ നടന്നു. ഹൈസ്കൂൾ എച്ച് .എം. ചിത്രഹരിദാസ് ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, കോച്ച് നതീഷ് ചാക്കോ,  തസ്നി ഷരീഫ്, കെ അജിത്, ഷൈല ജോർജ്, അശ്വേത, അനസ് പ്രസംഗിച്ചു .

ജനകീയം ഓണാഘോഷത്തിന് കനിവ് ബഡ്സ് സ്കൂളിൽ ആരംഭം

Image
  എടപ്പാൾ: നാലുദിവസം നീണ്ടുനിൽക്കുന്ന വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ  ജനകീയം  ഓണാഘോഷത്തിന് കനിവ് ബഡ്സ് സ്കൂളിൽ തുടക്കം. അത്ത ദിനത്തില്‍ നടന്ന ഓണാഘോഷത്തിന് പൂക്കളമൊരുക്കുന്നതിന് പൂക്കള്‍ പറിക്കാനായി  ബഡ്സ് സ്കൂളിലെ കുട്ടികള്‍ ഒന്നടങ്കം തൊട്ടടുത്ത  കുന്നിന്‍ പുറത്തെത്തി. പൂക്കള്‍ പറിച്ചെടുക്കുന്ന കുട്ടികള്‍ക്ക് ഓണപ്പാട്ടുകള്‍ ശ്രുതിമധുരമായി പാടി നല്‍കി മേയ്ക്കാട്ട് ശ്രീദേവി അന്തർജനവും. കുട്ടികള്‍ക്ക് പൂക്കള്‍ പറിച്ചു നല്‍കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. നജീബ്, വാർഡ് മെമ്പർ അക്ബർ പനച്ചിക്കൽ,  മെമ്പർ ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചേര്‍ന്നതോടെ കുട്ടികളുടെ ഓണാഘോഷം ആഹ്ളാദ തിമര്‍പ്പിലായി. ജനകീയം ഓണാഘോഷത്തിന്റെ ഭാഗമായി സപ്തംബര്‍ 2 ന് 100 പേർ അണിനിരക്കുന്ന  സൈക്കിൾ പ്രചരണം,  വൈകുന്നേരം  സൗഹൃദ ഫുട്ബോൾ മത്സരം  3 ന് രാവിലെ ആയിരം പേർ പങ്കെടുക്കുന്ന ഘോഷയാത്ര, പൂക്കള മത്സരം, സാംസ്കാരിക സദസ്, ഓണപ്പാട്ട് , മെഗാ തിരുവാതിര, ലഹരിക്കെതിരെ ബോധവത്ക്കരണവുമായി ബലൂൺ പറത്തല്‍ എന്നിവയും നടക്കും.

നിര്യാതയായി

Image
  എടപ്പാള്‍ : വട്ടംകുളം ചന്തപ്പറമ്പില്‍ പരേതനായ ബാപ്പുട്ടിയുടെ ഭാര്യ പാത്തുമ്മ (90 ) നിര്യാതയായി . മക്കള്‍ . സി.പി.ഹനീഫ (റിട്ട.കേരള ഗ്രാമീണ്‍ ബാങ്ക് ) ഹമീദ്,സിദ്ധീഖ് (ഇരുവരും സൗദി അറേബ്യ ), മൊയ്തുണ്ണി (ദുബായ് ),സി.പി.റഫീഖ് (ജനറല്‍ സെക്രട്ടറി  വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് ) ,ഫാത്തിമ ,സുലൈഖ,ഹലീമ,ബുഷ്റ, മരുമക്കള്‍ .ഫാത്തിമ,ഫൗസിയ,സുഹ്റ,ഷരീഫ ,മൊയ്തീന്‍കുട്ടി,ഖാദര്‍,പരേതരായ സി.കെ.അബ്ദുള്‍ അസീസ്,ഹംസ.

എടപ്പാള്‍ അങ്ങാടിയിലെ പൂരാടവാണിഭാഘോഷം. സ്വാഗത സംഘം രൂപീകരിച്ചു

Image
 എടപ്പാൾ : ഓണാഘോഷങ്ങളില്‍ എടപ്പാളിന്റെ മാത്രം  ആഘോഷമായ പൂരാടവാണിഭം ഇത്തവണകൂടുതല്‍ വര്‍ണ്ണാഭമാകും.പൂരാടവാണിഭാഘോഷം ജനകീയ ആഘോഷമാക്കാന്‍ എടപ്പാള്‍ പഞ്ചായത്ത് ഭരണ സമിതി സജീവമായി രംഗത്തുണ്ട്.പൂരാട വാണിഭാഘോഷങ്ങളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രഭാകരന്‍,ഇ.പ്രകാശ്,എം.കെ.റഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു .ഭാരവാഹികള്‍ .ചെയര്‍പേഴ്സണ്‍. പ്രസിഡൻ്റ് സി.വി. സുബൈദ ടീച്ചര്‍, കണ്‍വീനര്‍ പഞ്ചായത്ത് സെക്രട്ടറി ബീനപ്രോഗ്രാം കമ്മിറ്റിചെയർമാൻ .എം.കെ.എം. ഗഫൂർ,കൺവീനർ.സി. ജാഫർനസീബ്,ഫിനാൻസ് കമ്മിറ്റി.ചെയർമാൻ .കെ. പ്രഭാകരന്‍,കൺവീനർ . ഇ.പി പ്രകാശ്  

കേളപ്പജിയുടെ ഓര്‍മ്മകളുറങ്ങുന്ന ശാന്തി കുടീരത്തിന്റെ ഒരു ഭാഗം ഭാഗികമായി പൊളിച്ചു മാറ്റിത്തുടങ്ങി

Image
  എടപ്പാള്‍  : കേരളഗാന്ധി കെ.കേളപ്പൻ്റെ ഓർമകൾ ഉറങ്ങുന്ന തവനൂര്‍  നിളയോരത്തുള്ള  ശാന്തി കുടീരത്തിന്റെ ഒരു ഭാഗം ഭാഗികമായി പൊളിച്ചു മാറ്റിത്തുടങ്ങി.   തവനൂരിനെയും തിരുന്നാവായയേയും ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിൻ്റെ അപ്രോച്ച് റോഡിനായാണ് ഈ ചരിത്ര സ്മാരകം ഭാഗികമായി പൊളിച്ചു മാറ്റുന്നത്. കോഴിക്കോട്ടെ കേരള സർവോദയ സംഘത്തിൻ്റെ കൈവശമുള്ള ഭൂമിയിലാണ് ശാന്തികുടീരം സ്ഥിതി ചെയ്യുന്നത്. പാലത്തിൻ്റെ അപ്രോച്ച് റോഡിനായി വർഷങ്ങൾക്ക് മുമ്പ് സ്ഥലവും ശാന്തികുടീരവും സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഭാഗികമായി പൊളിച്ചു മാറ്റുന്ന ശാന്തികുടീരവും മറ്റും പുനർനിർമിക്കുന്നതിന് സർക്കാർ അനുവദിച്ച തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ഉടമസ്ഥരായ കോഴിക്കോട് സർവോദയ സംഘം മഞ്ചേരി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.  ശാന്തികുടീരത്തിൻ്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി സർക്കാരും സർവോദയ സംഘവും തമ്മിലുള്ള നിയമ പോരാട്ടമാണ് കോടതിയിൽ നടക്കുന്നുത്.  80 സെൻ്റോളം വരുന്ന ഭൂമിയിലാണ് ശാന്തികുടീരവും ഖാദി നെയ്ത്ത് കേന്ദ്രവും പ്രവത്തിക്കുന്നത്.  ഏകദേശം 70 വർഷം മുമ്പാണ്  സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കും ഗാന്ധിയൻ ആശയ പ്ര

ഇന്ന് അത്തം. പൂവിപണിയില്‍ വിലക്കയറ്റം.

Image
  എടപ്പാള്‍  : കോവിഡ് രോഗ ഭീതിയില്‍ നിന്നും ആശ്വാസം നേടിയതോടെ ഇത്തവണത്തെ ഓണം വിപണി കൂടുതല്‍ സജീവമാകുമെന്നത് മുന്‍ കൂട്ടി കണ്ട്  അന്യ സംസ്ഥാന ലോബികള്‍ പൂക്കള്‍ക്ക് വില ഉയര്‍ത്തി.  അന്യ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളമൊരുക്കാന്‍ എത്തുന്ന പൂക്കള്‍ക്ക് മൊത്ത വില്‍പ്പനയില്‍ 20 -രൂപ മുതല്‍ 50 -രൂപ വരെ  വില ഉയര്‍ത്തിയപ്പോള്‍ ചില്ലറ കച്ചവടക്കാര്‍  50 രൂപ മുതല്‍ 100 രൂപ വരെ വില ഉയര്‍ത്തിയിരിക്കുകയുമാണ്. ചുവന്ന ചെണ്ടുമല്ലി കിലോക്ക് 80 -മുതല്‍ 100 -വരേയും മഞ്ഞ ചെണ്ടുമല്ലി  130- മുതല്‍ 150-വരേയും അരളിപ്പൂവ് 300- രൂപയും വെള്ള ജമന്തി 220- മുതല്‍ 250 -വരേയും വാടാര്‍മല്ലി 150- മുതല്‍ 200 -വരേയും ചുവന്ന റോസ് പൂവ് 400-രൂപയും ആസ്ട്രലൈറ്റ് 200- രൂപയുമാണ് ചില്ലറ വില്‍പ്പന വില.എല്ലാ പൂക്കളും ഉള്‍പ്പെടുന്ന കിറ്റുകള്‍ 50-രൂപ,100-രൂപ നിരക്കിലും ലഭ്യമാണ്. ബാംഗ്ളൂര്‍, മൈസൂര്‍,ഗുണ്ടല്‍പ്പേട്ട്,ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഓണവിപണിയിലേക്കുള്ള പൂക്കള്‍ പ്രധാനമായും എത്തുന്നത്.ഇത്തവണത്തെ ഓണവിപണി കൂടുതല്‍ ഉഷാറാകുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ പൂക്കച്ചവടക്കാരുടെ എണ്ണവും ഗണ്യമായി   വര്‍ധിച്ചിട്ടുണ്ട്.

നടക്കാവില്‍ ബസ്‌ സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിച്ചു

Image
 എടപ്പാള്‍  : മാണൂരിനടുത്ത നടക്കാവ് ജംഗ്ഷനിലെ  ബസ് സ്റ്റോപ്പുകള്‍ പോലീസ് മാറ്റി സ്ഥാപിച്ചു.നടക്കാവ് ജംഗ്ഷനില്‍ നിരന്തരം വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്.വാഹനാപകടങ്ങള്‍ക്ക് വഴിവെക്കുന്ന അവസ്ഥയിലഇവിടുത്തെ  നിലവിലെ ബസ്‌സ്റ്റോപ്പുകൾ.ഇതിനെ തുടര്‍ന്നാണ്  കുറ്റിപ്പുറം  പോലീസ് ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിച്ചത്പുതിയ ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താൽക്കാലിക വെയ്റ്റിങ് ഷെഡുകളും നിർമ്മിച്ചിട്ടുണ്ട്.  വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി  ജംഗ്ഷനില്‍ താൽക്കാലിക ഡിവൈഡറുകള്‍ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്.

നിര്യാതനായി

Image
എടപ്പാൾ:നീലിയാട് വടക്കേക്കര അബ്ദുൾ റഹ്മാൻ (70) നിര്യാതനായി. ഭാര്യ:  കദീജ മക്കൾ: ഷമീർ, ഷബീറ, സഹല. മരുമക്കൾ: സാദിഖ്, ഷംന.  

അന്തേവാസികൾക്ക് പൂക്കളമൊരുക്കാൻ പൂക്കളുമായി വീണ്ടും അവരെത്തി

Image
 എടപ്പാള്‍ : സര്‍ക്കാര്‍ സംരക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പൂക്കളമൊരുക്കാന്‍ പൂക്കളുമായി വീണ്ടും അവരെത്തി.എടപ്പാൾ നാട്ടുനന്മയുടെ പ്രവര്‍ത്തകരാണ് സ്വന്തമായി ഉത്പ്പാദിപ്പിച്ച പൂക്കളുമായി തവനൂരിലെ സാമൂഹ്യ നീതി വകുപ്പിനെ കീഴിലെ അന്തേവാസികളെ തേടിയെത്തിയത്.വൃദ്ധമന്ദിരം, മഹിളാ മന്ദിരം, ചിൽഡ്രൻസ് ഹോം , റെസ്ക്യൂഹോം, പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സെന്‍ട്രല്‍ ജയിലിലുള്ളവർക്കുമാണ് പൂക്കള്‍ നല്‍കിയത്. പൂക്കളങ്ങള്‍ക്കുള്ള പൂക്കള്‍ കൃഷി ചെയ്ത് വിളയിച്ചെടുത്ത് അവ പൂര്‍ണ്ണമായും സൗജന്യമായി ഈ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കി വരുന്ന പതിവ് ഏതാനും വര്‍ഷങ്ങളായി നാട്ടുനന്മ പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്.കോവിഡിനെ തുടർന്ന് രണ്ടു വർഷം ഇവര്‍ക്ക് പൂകൃഷി ചെയ്യാൻ കഴിഞ്ഞില്ല. ബാംഗലൂരുവില്‍ നിന്നുമാണ് പൂച്ചെടി തൈകൾ എത്തിക്കുന്നത്. എടപ്പാളിലെ  ഗാന്ധി സദന്റെ 5 സെന്റ് സ്ഥലത്താണ് പൂകൃഷി ഒരുക്കുന്നത്.സത്യൻ കണ്ടനകം , റിയാസ് ടി. കോലൊളമ്പ്, എം.സി.ബിനോയ് , എ .വി നൂറ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കള്‍ അന്തേവാസികള്‍ക്ക് എത്തിച്ച് നല്‍കിയത്. 

നിര്യാതനായി

Image
  എടപ്പാൾ : ചേകനൂർ കടുങ്ങാംകുന്നത്ത് കാട്ടിൽ സുലൈമാൻ എന്ന കുട്ടിപ്പ ഹാജി (80) നിര്യാതനായി.  ഭാര്യ .നഫീസ  മക്കൾ .അബ്ദുസലാം, നാസർ, ഫസൽ, ഷൗക്കത്ത്, ഗഫൂർ ആസിയ, ജമീല, റംല. മരുമക്കൾ. റസാഖ്. യഹിയ. കുഞ്ഞിപ്പ. ഉമ്മുസൽ‍മ. ഉമൈബ . സലീന.ഫസീല 

സോപാനം വാദ്യോത്സവം സപ്തംബർ 2 മുതല്‍ 4 വരെ. മിനിപമ്പയില്‍

Image
 എടപ്പാള്‍ : കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സപ്തംബർ 2 മുതല്‍ 4 വരെ കുറ്റിപ്പുറം മിനി പമ്പയിൽ നടക്കുന്ന സോപാനം വാദ്യോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ  വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വാദ്യോല്‍സവത്തിന്റെആദ്യ ദിനമായ സപ്തംബര്‍ 2ന്  വൈകുന്നേരം 5.30-ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും 3 ന്  ഉദ്ഘാടനം  പി.നന്ദകുമാർ എം.എൽ.എയും, സമാപന ചടങ്ങുകളുടെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എയും നിർവ്വഹിക്കും. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ, ആലംങ്കോട് ലീലാകൃഷ്ണൻ, മലബാർ ദേവസ്വം പ്രസിഡണ്ട് എം.ആർ.മുരളി, കരിയന്നൂർ നാരായണൻ നമ്പൂതിരി തുടങ്ങിയവര്‍ വാദ്യോല്‍സവത്തിന്റെ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. പാണ്ടിമേളം,സാംസ്കാരിക സമ്മേളനം ,പുള്ളുവൻപാട്ട്,ഫ്യൂഷന്‍ മ്യൂസിക്,സെമിനാര്‍ ,ഇടക്ക സമന്വയം,ഇരട്ട തിമില തായമ്പക,ലയ വിന്യാസം,ഇരട്ടകേളി,ചീനി മുട്ട്, , കഥകളിപ്പദകച്ചേരി, ഇടയ്ക്ക വിസ്മയം, കുറുങ്കുഴൽ കച്ചേരി തുടങ്ങിയ കലാരൂപങ്ങള്‍, വിവിധ സെമിനാറുകള്‍ എന്നിവയാണ്  വാദ്യോത്സവത്തിലെ പ്രധാന പരിപാടികള്‍. പത്രസമ്മേളനത്ത

സി.പി.എം.നേതാവ് അശോകൻ അന്തരിച്ചു

Image
  എടപ്പാള്‍ : സി.പി.എം.നേതാവ് കാലടിത്തറ പന്നിശ്ശേരി ഇല്ലത്ത് അശോകൻ (59) അന്തരിച്ചു .  പൊന്നാനി കാർഷിക വികസന ബാങ്ക് ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ  (ചൊവ്വാഴ്ച) രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. സി.പി.എം. വട്ടംകുളം മുൻ ലോക്കൽ കമ്മിറ്റിയംഗം,ഡി.വൈ.എഫ്.ഐ. വട്ടംകുളം വില്ലേജ് സെക്രട്ടറി, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഉഷ.  മക്കൾ അനഘ, ആഗ്നേയ കൃഷ്ണ.

കാലടി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണം ഓണചന്ത പ്രവര്‍ത്തനനം തുടങ്ങി

Image
  എടപ്പാള്‍  : കാലടി സർവീസ് സഹകരണ ബാങ്ക് നടത്തുന്ന സഹകരണം ഓണചന്ത കാടഞ്ചേരി ഹൈസ്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.  ബാങ്ക് പ്രസിഡന്റ് ഇ..പി.ചന്ദ്രമോഹൻദാസ് ഉദ്ഘാടനം  ചെയ്തു. വൈ. പ്രസിഡന്റ് പി.കെ.ദിവാകരൻ അധ്യക്ഷത വഹിച്ചു .  ഡയറക്ടർമാരായ കെ.കെ കൊച്ചുണ്ണി, ടി.വി. സേതുമാധവൻ, എ.വി. രാജൻ പ്രസംഗിച്ചു .

തപസ്യ കൃഷ്ണഗാഥാ പുരസ്ക്കാര വിജയികളെ പ്രഖ്യാപിച്ചു

Image
  എടപ്പാള്‍ : കവി എസ്. രമേശൻ നായരുടെ സ്മരണാർത്ഥം തപസ്യകലാ സാഹിത്യ വേദി എടപ്പാൾ യൂണിറ്റ് സംസ്ഥാന തലത്തിൽ തപസ്യ കൃഷ്ണഗാഥാ പുരസ്ക്കാരത്തിനായി നടത്തിയ കൃഷ്ണഭക്തിഗാന രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കെ.പ്രസാദ് കുമാർ, കണ്ണൂരിനാണ് ഒന്നാം സ്ഥാനം. അംബികാദേവി കൊട്ടേക്കാട് രണ്ടാം സ്ഥാനവും കെ.ജയലക്ഷ്മി പാലക്കാട്, വിജയശ്രീ മനോജ്, തിരൂര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.എസ്.നാരായണൻ, എടപ്പാൾ സി. സുബ്രഹ്മണ്യൻ എന്നിവരായിരുന്നു  വിധി കര്‍ത്താക്കള്‍.   സെപ്തംബർ 26 ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ശുകപുരം കുളങ്കര ഭഗവതിക്ഷേത്ര മണ്ഡപത്തിൽ  നടക്കുന്ന 29-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന്റെ ഉൽഘാസഭയിൽ  പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ വട്ടംകുളംശങ്കുണ്ണി മാസ്റ്റർ, മണി എടപ്പാൾ, വി.ടി.ബാലചന്ദ്രൻ മാസ്റ്റർ, ടി.വി.സദാനന്ദൻ, മുരളി മേലേപ്പാട്ട്, കൃഷ്ണാനന്ദ്, വിജയൻകുമ്മറമ്പിൽ, വേളൂർ മണികണ്ഠൻ, ടി.പി. മുരളി എന്നിവർ അറിയിച്ചു. 

നിര്യാതയായി

  എടപ്പാൾ : മാണൂർ പരേതനായ കണ്ടത്ത് വളപ്പിൽ സൈതാലി ഹാജിയുടെ ഭാര്യ ഇയ്യാത്തു ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: ബാവ ,ഷക്കീർ ,റസാഖ് (സൗദി അറേബ്യ), ജഹാംഗീർ, മൈമൂന, സുബൈദ, നൂർജഹാൻ. മരുമക്കൾ: കാദർകുട്ടി മാസ്റ്റർ  ,അബൂബക്കർ , മൊയ്തുണ്ണി , ആമിന, സക്കീന ,സമീറ, ജമീല,

കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രിയില്‍ ഗതാഗത നിയന്ത്രണമില്ല

Image
എടപ്പാള്‍ : കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രിയില്‍  ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണംതാല്‍ക്കാലികമായി മാറ്റി വെച്ചു.ഇന്ന് രാത്രി 12 മുതല്‍ പുലര്‍ച്ചെ  മൂന്ന് മണി വരേയായിരുന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.  വെള്ളിയാഴ്ച്ച വാഹനംതട്ടി തകര്‍ന്നപാലം കമാനത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണികള്‍ക്ക്വേ ണ്ടിയായിരുന്നു  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്  ഗതാഗത നിയന്ത്രണം ഒഴിവാക്കിയത്.തകര്‍ന്ന ബീമുകളുടെ അറ്റകുറ്റപ്പണികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അപ്പോള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കുറ്റിപ്പുറം സി.ഐ. ശശീന്ദ്രന്‍ മേലേയില്‍ അറിയിച്ചു.

'തവനൂരിലെ ഒരുമയോണം' വടംവലിയോടെ തുടക്കം

Image
  എടപ്പാള്‍ : തവനൂരിലെ ഒരുമയോണം' ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃക്കണാപുരം ജി.എൽ.പി.സ്കൂളിൽ നടന്ന വടംവലി മത്സരം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എ.പി വിമൽ, പി.എസ്  ധനലക്ഷ്മി, എം.ബാലകൃഷണൻ, അബ്ദുള്ള അമ്മായത്ത്, വി.സുനിൽകുമാർ,രാജേഷ് പ്രശാന്തിയിൽ ,കെ.മുരളി പ്രസംഗിച്ചു.വനിതാ വിഭാഗത്തിൽ റോസ തവനൂരും , പുരുഷ വിഭാഗത്തിൽ നമ തൃപ്പാലൂരും വിജയികളായി. വിജയികൾക്കുള്ള ഉപഹാരം  പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനിച്ചു. പ്രചാരണ പരിപാടികളുടെ ഭാഗമായി മെഗാ തിരുവാതിര, പൂക്കള മത്സരം, പകിടമത്സരം, മെഹന്തി മത്സരം എന്നിവയും വരും ദിവസങ്ങളില്‍ നടക്കും.  ഒരുമയോണം ഓണാഘോഷം   സെപ്റ്റംബര്‍ നാലിന് കാലത്ത് 10 മണിക്ക് തവനൂര്‍ പാപ്പിനിക്കാവ് മൈതാനിയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ  ഉദ്ഘാടനം ചെയ്യും.

വട്ടംകുളം -ചേകനൂര്‍ റോഡില്‍ വാഹനയാത്രികര്‍ ശ്രദ്ധിക്കണം. റോഡില്‍ കുഴികളുണ്ട്

Image
  എടപ്പാള്‍ : പൊട്ടി തകര്‍ന്ന വട്ടംകുളം -ചേകനൂര്‍ റോഡില്‍ വാഹന യാത്ര ഏറെ ദുരിതം. റോഡില്‍ പലയിടത്തും ടാറിംഗ് തകര്‍ന്ന് വലിയ കുഴികളും നിരവധിയിടങ്ങളില്‍ റോഡിനിരുവശവും മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് വലിയ ചാലുകളുമാണുള്ളത് . നാല് കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേകനൂര്‍ മുതല്‍ പുത്തംകുളം വരെ  എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് റബറൈസ് ചെയ്തു.പുത്തംകുളം മുതല്‍ പരിയപ്പുറം റോഡ് ജംഗ്ഷന്‍ വരെ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയില്‍ പുനര്‍ നിര്‍മ്മിച്ചു.അവിടെ നിന്ന് വട്ടംകുളം അങ്ങാടി വരെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. നിലവില്‍ മൂന്ന് ഫണ്ടുകളും ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ച സ്ഥലങ്ങളിലെല്ലാം റോഡ് തകര്‍ന്നിട്ടുണ്ട്. പ്രതിദിനം സ്വകാര്യ ബസ്സുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. പാലക്കാട് ജില്ലയിലെ ആനക്കര ,കുമ്പിടി പ്രദേശങ്ങളെ വട്ടംകുളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. എടപ്പാള്‍ ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മ്മാണ വേളയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടത് ഈ റോഡ് വഴിയായിരുന

കോട്ടക്കലിലെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ഓഫീസ് എടപ്പാളിലേക്ക് മാറ്റും

Image
സ്വന്തം ലേഖകൻ  എടപ്പാൾ : കോട്ടക്കലിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ഓഫീസ്  കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ടെയിനിങ് ആൻഡ് റിസർച്ചി (ഐ.ഡി.ടി.ആർ )ലേക്ക് മാറ്റുമെന്ന് മന്ത്രി ആന്റണി രാജു.  ഐ.ഡി. ടി. ആർ സന്ദർശിക്കാനെത്തിയപ്പോളാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.  നിലവിൽ ജോ.ഡയറക്ടർ തസ്തികയിൽ ആളില്ലാത്ത ഐ.ഡി.ടി. ആറിൽ പുതിയ ആളെ ഉടന്‍ നിയമിക്കുമെന്നും ഐ.ടി.ഡി.ആറില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.  ട്രാൻസ്പാർട്ട് കമ്മീഷണർ ആർ.ശ്രീജിത്, ഡപ്യൂട്ടി കമ്മീഷണർ ജെയിംസ് എന്നിവര അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ദേശീയപാതയിൽ നാളെ ഗതാഗതം വഴിതിരിച്ചു വിടും: രാത്രി 12 മുതൽ കുറ്റിപ്പുറം പാലത്തിൽ നവീകരണം

Image
എടപ്പാള്‍ : ക്രെയിൻ ഇടിച്ചു തകർന്ന കുറ്റിപ്പുറം പാലത്തിന്റെ ബീമുകളുടെ പുനര്‍നിര്‍മ്മാണ ജോലികൾ നാളെ അർധരാത്രി മുതൽ ആരംഭിക്കും. നാളെ രാത്രി 12 മുതൽ  തിങ്കൾ പുലർച്ചെ 3വരെ ജോലികൾ നടക്കും.പുനര്‍ നിര്‍മ്മാണ സമയത്ത് കുറ്റിപ്പുറം പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നതിനാല്‍ എടപ്പാൾ - പൊന്നാനി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം .കോഴിക്കോടു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരൂര്‍ ചമ്രവട്ടം പാലം വഴിയോ,വളാഞ്ചേരി- തിരുവേഗപ്പുറ -വെള്ളിയാങ്കല്ല് -തൃത്താല-പെരുമ്പിലാവ് വഴിയോ പോകണം.വെള്ളിയാഴ്ച്ച ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ്  കമാനത്തിന്റെ ബീമുകൾ തകര്‍ന്നത്.ഹൈദരാബാദിൽ നിന്നും ഇതിനായി ഉപകരണങ്ങളും വിദഗ്ധരും ഇന്ന് സ്ഥലത്തെത്തിയിട്ടുണ്ട് രണ്ട് ദിവസങ്ങളിലായി മൂന്ന് മണിക്കൂർ വീതം സമയം  വേണ്ടിവരും ബീമുകളുടെ  പുനര്‍നിര്‍മ്മാണത്തിനെന്നാണ് വിദഗ്ദരുടെ അഭിപ്രായം     

എടപ്പാളിലെ കുത്തഴിഞ്ഞ വാഹന പാര്‍ക്കിംഗിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സമര രംഗത്തേക്ക്

Image
എടപ്പാള്‍ : എടപ്പാള്‍ ജംഗ്ഷനിലെ കുത്തഴിഞ്ഞ വാഹന പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രത്യക്ഷ സമര രംഗത്തേക്ക്.മേല്‍പ്പാലത്തിന്റെ താഴെ ദൂരയാത്രക്കാര്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നത്  ടൗണിലെ കച്ചവട സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.രാവിലെ അഞ്ച് മണിയോടെ ദീര്‍ഘ ദൂരങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ മേല്‍പ്പാലത്തിന്റെ താഴെ ഇരുചക്ര വാഹനം നിര്‍ത്തിയിടും. രാത്രിയിലാണ് ഈ വാഹനം പിന്നീട് കൊണ്ടുപോവുക.ഇത്തരത്തില്‍ നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളാണ് ദിവസവും മേല്‍പ്പാലത്തിന്റെ താഴെ നിര്‍ത്തിയിടുന്നത്.ഈ അവസ്ഥ മൂലംടൗണിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇരുചക്ര വാഹനങ്ങളില്‍ വരുന്നവര്‍ക്ക് വാഹനം നിര്‍ത്തിയിടാന്‍ പിന്നെ സ്ഥലമില്ലാത്ത അവസ്ഥയാണ്.മാലിന്യങ്ങള്‍ നിറഞ്ഞ കാനകള്‍ യഥാസമയം വൃത്തിയാക്കാത്തതും കാനകളുടെ തകര്‍ന്ന  കോണ്‍ക്രീറ്റ് സ്ളാബുകള്‍ മാറ്റി സ്ഥാപിക്കാത്തതും തകര്‍ന്ന് തരിപ്പണമായ ബൈപ്പാസ് റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാത്തതും എടപ്പാള്‍ ജംഗ്ഷന്

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

Image
എടപ്പാള്‍ : സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നുകളുമാണെന്ന  യാഥാർത്ഥ്യം സമൂഹം ഉള്‍ക്കൊള്ളണമെന്ന് കേരള മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അതിനാല്‍ത്തന്നെ ഈ വിപത്തിനെ പ്രതിരോധിക്കാന്‍  ഭരണാധികാരികളും പൊതുപ്രവർത്തകരും തയ്യാറാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു  .  താലൂക്കിലെ വിവിധ ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. മുൻ രാജ്യസഭാംഗം സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മൗലവി അയിലക്കാട്, റഷീദ് കണ്ടനകം , അലവിക്കുട്ടി ബാഖവി, പി.കോയക്കുട്ടി മാസ്റ്റർ, അജി കോലൊളമ്പ്, കുഞ്ഞുമുഹമ്മദ് പന്താവൂർ, മോഹനൻ തിരുമാണിയൂര്‍ , ഇ. സത്യൻ, എം. മാലതി എന്നിവർ പ്രസംഗിച്ചു.

കച്ചവട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന : നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

Image
  എടപ്പാള്‍ : കാലടി ഗ്രാമപ്പഞ്ചായത്തിന്റേയും  ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി.അണ്ണക്കമ്പാട്, കാവിൽപ്പടി, പുള്ളുവൻപടി, കണ്ടനകം, കാലടി എന്നിവിടങ്ങളിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സെക്രട്ടറി പി.എം. ഷാജി,  ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്,  കെ.പി.അരുൺലാൽ, സതീഷ് അയ്യാപ്പിൽ,  സപ്ന സാഗർ എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ തുടരുമെന്നും നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്ഥീകരിക്കുമെന്നും  സെക്രട്ടറി അറിയിച്ചു.

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കർപ്പൂരാദി ദ്രവ്യ കലശത്തിന് തുടക്കമായി

Image
  എടപ്പാൾ : ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കർപ്പൂരാദി ദ്രവ്യ കലശ ചടങ്ങുകൾക്ക്  തുടക്കമായി. കലശത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി ഉദഘാടനം ചെയ്തു . കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി ആധ്യക്ഷം വഹിച്ചു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, രാധാ മാമ്പറ്റ, ഡോ: കെ.കെ.ഗോപിനാഥൻ, യു.പി പുരുഷോത്തമൻ, കെ.ബാലാജി, തെക്കിനിയേടത്ത് കുത്തുള്ളി കൃഷ്ണൻ നമ്പൂതിരി, മൂത്തേടത്ത് സുബ്രമണ്യൻ നമ്പൂതിരി, ഡോ:വർക്കല വാസുദേവൻ നമ്പൂതിരി, കരാട്ട് സദാനന്ദൻ , സത്യനാരായണ വാര്യർ, ഭാസ്കരൻ വട്ടംകുളം എന്നിവർ സംബന്ധിച്ചു. ബ്രഹ്മശ്രീ നൊച്ചൂർ വെങ്കടരാമന്റെ ദക്ഷിണാമൂർത്തി സ്തോത്രം പ്രഭാഷണവും ഉണ്ടായിരുന്നു. ദക്ഷിണാമൂർത്തി ക്ഷേത്രത്തെ കുറിച്ച് ആനന്ദ് ജ്യോതി തയ്യാറാക്കിയ ദൃശ്യാവിഷ്കാരം  ബി.കെ ഹരി നാരായണൻ പ്രകാശനം ചെയ്തു. കലശ ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ കാലടി പടിഞ്ഞാറേടത്ത് കൃഷണൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി

പ്രതികൂല സാഹചര്യങ്ങളിലും നൂറുമേനി വിളയിക്കാന്‍ പോട്ടൂരിലെ നെല്‍ക്കര്‍ഷകര്‍

Image
  എടപ്പാൾ : മുണ്ടകന്‍ കൃഷിയില്‍ നൂറുമേനി വിളവൊരുക്കാന്‍ പോട്ടൂരിലെ കർഷകരും അവര്‍ക്ക് തണലേകി പാടശേഖര സമിതിയും.മലപ്പുറം -പാലക്കാട് ജില്ലാ അതിര്‍ത്തിയായ പോട്ടൂരില്‍  35 ഏക്കറോളം സ്ഥലത്താണ് ഇത്തവണ കര്‍ഷകര്‍ കൃഷിയൊരുക്കുന്നത്. കൃഷിയിറക്കാനുള്ള ഞാറ്റടി തയാറായി വരുന്നു.അതിനു മുമ്പേ വയല്‍ ഉഴുതിമറിച്ച് കൃഷിയിറക്കാന്‍ പാകത്തിനാക്കി. വയലുകളിലെ വെള്ളം ചോർന്നുപോകാതെ ആവശ്യാനുസരണം തടഞ്ഞുനിർത്താന്‍ വരമ്പ് കെട്ടലും നടന്നു വരുന്നു.ഓണത്തിന് മുമ്പു തന്നെ നടീൽ ഉൾപ്പെടെയുള്ള പണികളും തുടങ്ങാനാണ് നീക്കം.വട്ടംകുളം  കൃഷിഭവൻ മുഖേന ലഭിച്ച 160 ദിവസം മൂപ്പുള്ള പൊൻമണി വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. നിലവിൽ ഞാറ്റടിയില്‍ പുഴുശല്യം രൂക്ഷമാണ്. കൃഷിപ്പണിക്ക്തൊഴിലാളികളെ കിട്ടാത്തതുംവളങ്ങള്‍ക്ക്  ഓരോ സീസണിലും വലിയ തോതിലുള്ള വിലവർധനവ് ഉണ്ടാക്കുന്നതും നെല്‍കൃഷി മേഘലയെ വലിയ സാമ്പത്തിക  പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നതെന്ന്  പാടശേഖരസമിതി ഭാരവാഹികള്‍ പറയുന്നു.