Posts

Showing posts from September, 2022

അഷ്റഫ് പന്താവൂര്‍ അന്തരിച്ചു

Image
 എടപ്പാള്‍ : മാധ്യമ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ അഷ്റഫ് പന്താവൂര്‍ അന്തരിച്ചു .ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പന്താവൂർ ജൂമാ മസ്ജിദിൽ നടക്കും.  ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയിൽ നിന്ന് ഫോട്ടോ ജേർണലിസം നേടിയ ശേഷം മാധ്യമം, വർത്തമാനം, ഇന്ത്യ ടുഡേ തുടങ്ങിയ വിവിധ മാധ്യമങ്ങൾക്കായി ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. ഗൾഫ് ടുഡേ ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചു. നിലവിൽ മലബാർ ന്യൂസിന്റെ മലപ്പുറം വെസ്റ്റ് റിപ്പോർട്ടറാണ്.വളയംകുളം റൈസ് ആൻഡ് ഫിഷ് ഹോട്ടലിന്റെ സ്ഥാപകരിൽ ഒരാളാണ്.

വർഗീയതയേയും തീവ്രവാദത്തേയും ഒരു പോലെ നേരിടണം. ഡോ.എം കെ മുനീര്‍

Image
  എടപ്പാള്‍ : വർഗ്ഗീയതയേയും തീവ്രവാദത്തേയും ഒരുപോലെ നേരിടാൻ എല്ലാ വിഭാഗവും  തയ്യാറാകണമെന്ന് ഡോ. എം കെ മുനീർ എംഎൽഎ . ഇസ്ലാം എന്ന് കേൾക്കുമ്പോൾ ജിഹാദ് എന്ന് പ്രചരിപ്പിക്കുന്നവർ നാട്ടിൽ വർഗീയ കലാപം കത്തിപ്പടരുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി. എച്ച് .അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം ഒരു പ്രസ്ഥാനത്തെ നിരോധിച്ചപ്പോൾ അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന രീതിയിലുള്ള ചർച്ചകളാണ്  നടക്കുന്നത്. നിരോധനത്തെ അനുകൂലിച്ച് സംസാരിക്കുന്നവരെ സമുദായത്തിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞ് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സമുദായത്തെ ഒറ്റുകൊടുക്കുന്നവരേയാണ് ഇപ്പോൾ നിരോധിച്ചിട്ടുള്ളതെന്നും അവരെ  എതിർക്കുന്ന അതേ സ്വരത്തിൽ തന്നെ  കാക്കി ട്രൗസറിട്ട് റൂട്ട് മാർച്ച് ചെയ്യുന്നവരേയും എതിർക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സി .എം. യൂസഫ് അധ്യക്ഷത വഹിച്ചു. അജിത് കൊളാടി, സി.പി. സൈതലവി, സി .ഹരിദാസ്, അഷ്റഫ് കോക്കൂർ എന്നിവർ അനുസ്മരണ പ്രഭാ

തിരുന്നാവായ- തവനൂർ പാലത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ നിർത്തിവെക്കണം. ത്രിമൂർത്തി സ്നാനഘട്ട് സംരക്ഷണ സമിതി

Image
  എടപ്പാള്‍ : നിർദ്ദിഷ്ട തിരുന്നാവായ- തവനൂർ പാലത്തിൻ്റെ തുടർ പ്രവർത്തനങ്ങളും തവനൂരിലെ നിർദ്ദിഷ്ട പാർക്കിനുള്ള നീക്കവും അടിയന്തരമായി നിർത്തിവെക്കണമെന്ന് ത്രിമൂർത്തി സ്നാനഘട്ട് പൈതൃക സംരക്ഷണ സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു.  പാലത്തിൻ്റെ തെക്കെ അറ്റം തവനൂർ ശിവക്ഷേത്രത്തിൻ്റെ പടിഞ്ഞാറു വശത്തേക്ക് മാറ്റി പുതിയ അലൈൻമെൻ്റിൽ പാലം യാഥാർത്ഥ്യമാക്കണം.നിലവിലുള്ള അലൈൻമെൻ്റ് പ്രകാരം പാലം നിർമ്മിച്ചാൽ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തവനൂർ ബ്രഹ്മ - ശിവക്ഷേത്രങ്ങൾ അടങ്ങുന്ന ശ്രീചക്ര സ്ഥാന ഭാവത്തിലുള്ള ത്രിമൂർത്തി സ്നാനഘട്ട് മുറിഞ്ഞുപോവുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.ദക്ഷിണ ഭാരതത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ത്രിമൂർത്തിസ്നാനഘട്ടിൻ്റെ വരാനിരിക്കുന്ന വലിയവികസന പദ്ധതിയാണ്  ഇപ്പോഴത്തെ അലൈൻമെൻ്റ് പ്രകാരം പാലം വന്നാൽ നഷ്ടപ്പെടുക. തിരുന്നാവായ കടവിൽ നിന്നും തവനൂർ കടവിലേക്ക് പാലം നിർമ്മിക്കുകയാണെങ്കിൽ 870 മീറ്റർ മാത്രം പാലം നിർമ്മിച്ചാൽ മതി. മാത്രമല്ല ത്രിമൂർത്തി സ്നാന ഘട്ടിൻ്റെ പൈതൃകത്തിനും വിശ്വാസത്തിനും കോട്ടം തട്ടുകയുമില്ല. നിലവിലെ അലൈൻമെൻ്റ് എഞ്ചിനീയറിംങ് തത്ത്വങ്ങൾക്ക് വിരുദ്ധമാണ്.ഒരു കിലോമീറ്ററില

കളിക്കാം കളമൊരുക്കാം ലഹരിക്കെതിരെ തവനൂര്‍ പഞ്ചായത്ത് ഫുട്ബോള്‍ മേള ഒക്ടോബർ 10 ന്

Image
  എടപ്പാള്‍ : കളിക്കാം കളമൊരുക്കാം എന്ന സന്ദേശവുമായി തവനൂര്‍ പഞ്ചായത്ത് ലഹരിക്കെതിരെ  ഒക്ടോബർ 10 ന് അയങ്കലത്ത്  ഫുട്ബോള്‍ മേള  നടത്തുന്നു. മത്സരത്തിൻ്റെ പ്രചാരണ  ഭാഗമായി  അയങ്കലം ദയര  എഫ്.സി  ടെർഫ് കോർട്ടിൽ നടന്ന ഷൂട്ട് ഔട്ട് മത്സരം  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി  ചെയർമാൻ എ.പി. വിമൽ അധ്യക്ഷത വഹിച്ചു. എൻ.വി.  ഫിറോസ്, സി.സബിൻ , പി.സുരേന്ദ്രൻ, ടി.പി. സുബ്രഹ്മണ്യൻ, രാജേഷ് പ്രശാന്തിയിൽ ,കെ.കെ ഹംസ.ഷാഫി അമ്മായത്ത് ,കെ.കെ.നിസ്സാർ എന്നിവർ പ്രസംഗിച്ചു. 

നെല്‍കൃഷിയില്‍ പുതിയ ചരിത്രമെഴുതാന്‍ വിദ്യാര്‍ത്ഥിക്കൂട്ടം

Image
  എടപ്പാള്‍ : എടപ്പാൾ  ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ് .എസ് .യൂണിറ്റിലെ വിദ്യാർത്ഥികളും  ഗൈഡ് യൂണിറ്റും ചേർന്ന് നെല്‍കൃഷിയൊരുക്കുന്നു.  പൂക്കരത്തറ പാടശേഖരത്തിലെ വർഷങ്ങളായി തരിശായി കിടന്നിരുന്ന രണ്ട് ഏക്കർ സ്ഥലത്താണ് നെല്‍  കൃഷിയിടം ഒരുക്കിയത് .പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം നടപ്പിലാക്കിയ നൂതന കൃഷി സമ്പ്രദായമായ ഇരട്ടവരി രീതിയിലാണ്  കൃഷി നടപ്പിലാക്കുന്നത്. മുൻ കർഷക അവാർഡ് ജേതാവ്  അബ്ദുള്‍ ലത്തീഫിന്റെയും കർഷകൻ അബ്ദുറസാഖിന്റെയും ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍  കൃഷിയിറക്കുന്നത്.  ഞാറുനടലിന്റെ ഉദ്ഘാടനം  പ്രിൻസിപ്പാൾ കെ.എം. ബെൻഷ നിർവ്വഹിച്ചു. പി. ടി .എ. പ്രസിഡന്റ് അബ്ദുള്‍ ഖാദർ, അധ്യക്ഷ വഹിച്ചു  പ്രധാനാധ്യാപകൻ വി. ഹമിദ്  ,തവനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി. മിനി  ,എടപ്പാൾ കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ , സ്റ്റഫ് സെക്രട്ടറി ഒ. ബഷീർ, എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ കെ.കെ. ശിഹാബ്  , ഗൈഡ് ക്യാപ്റ്റൻ ഹഫ്സത്ത്,  അബ്ദുറസാഖ്,  സുലൈമാൻ , യു അബ്ദുള്‍ ഗഫൂർ , കെ.യൂസഫ്  , ഫക്രുദ്ദീൻ, സലാം, കൃഷി അസിസ്റ്റന്റ്മാരായ രവി,ടി. സന്തോഷ്‌, എം .സി. അഭിലാഷ് സി പി ,

അയിലക്കാട് തെരുവ് നായയുടെ അക്രമം. സഹോദരങ്ങള്‍ക്ക് പരിക്ക്

Image
  എടപ്പാൾ : തെരുവ് നായയുടെ അക്രമത്തില്‍ രണ്ട് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു . അയിലക്കാട്  പുളിക്കത്ര അരവിന്ദന്റെ മക്കളായ അഭിനവ് (20) അനന്ദ (15) എന്നിവരേയാണ്  തെരുവ് നായ അക്രമിച്ചത്.. ഇന്ന് വൈകുന്നേരം  വീട്ടിലെ കോഴികളെ പിടികൂടാൻ വന്ന തെരുവ് നായയെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നക്കുന്നതിനിടേയാണ് ഇരുവരും അക്രമിക്കപ്പെട്ടത്.  രണ്ടു പേരേയും ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. 

നളിനി അന്തരിച്ചു

Image
  എടപ്പാൾ : ഗവഃഹയര്‍ സെക്കന്ററി സ്കൂളിന് സമീപം തയ്യിൽ വളപ്പിൽ നളിനി (78) അന്തരിച്ചു.  ഭർത്താവ്: മാധവൻ (പലചരക്ക് കച്ചവടം , വട്ടംകുളം) ശവസംസ്കാരം നാളെ രാവിലെ ( തിങ്കളാഴ്ച) 10 ന് ഈശ്വരമംഗലം ശ്മശാനത്തിൽ 

ടേക്ക് എ ബ്രേക്ക് നാടിന് സമർപ്പിച്ചു

Image
  എടപ്പാൾ : ടൗണിലെ ടേക് എ ബ്രേക്ക്, ട്രാഫിക്ക് റൗണ്ട് എബൗട്ട്,  ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ ഡോ. കെ ടി ജലീൽ എം.എൽ.എ. നാടിന് സമര്‍പ്പിച്ചു.  എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി .വി. സുബൈദ അധ്യക്ഷത വഹിച്ചു.  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.  ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി .പി .മോഹൻദാസ്, എടപ്പാള്‍  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എൻ. ആർ. അനീഷ്,എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം  ഗഫൂർ എന്നിവര്‍ പ്രസംഗിച്ചു. 

ക്ഷീര കർഷക സംഗമം

Image
  എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന വകുപ്പിന്റെ  ക്ഷീര കർഷക സംഗമം മന്ത്രി  വി .അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.  കെ .ടി .ജലീൽ  എം.എൽ.എ. അധ്യക്ഷത വഹിച്ചു. കന്നുകാലി പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡണ്ട് എൻ. ആർ .അനീഷ്,വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ,തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് നസീറ, ഡെപ്യൂട്ടി ഡയറക്ടർ ഷീബകമർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗായത്രി, പ്രേമലത, പത്തിൽ അഷറഫ്, ബി.ഡി.ഒ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു .  പ്രോഗ്രാം കോ.ഓഡിനേറ്റർ കൃഷി വിജ്ഞാൻ മലപ്പുറം ഡോ. ഇബ്രാഹിംകുട്ടി ക്ലാസ് എടുത്തു. 

എന്‍.എന്‍.എസ്. ദിനത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷം

Image
  എടപ്പാൾ : ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂള്‍ എന്‍.എസ്. എസ്. വളണ്ടിയേഴ്‌സ് എന്‍.എന്‍.എസ്. ദിനത്തോടനുബന്ധിച്ച് വട്ടംകുളം ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു.  ഭിന്നശേഷിക്കാരായ വിദ്യാർഥികളോടൊപ്പം കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവ സംഘടിപ്പിച്ചു.  ആതിര, നിധില, അധ്യാപിക ഗിരിജ ടീച്ചർ, പി. ടി. എ പ്രസിഡന്റ് എം.എം. ഉണ്ണികൃഷ്ണൻ, പ്രോഗ്രാം ഓഫീസർ കെ. ബുഷ്‌റ സുസ്മിത പോളി എന്നിവർ പ്രസംഗിച്ചു .

ലഹരി വിപത്തിനെതിരെ ജനകീയ സദസ്

Image
  എടപ്പാള്‍ : വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഡി.വൈ.എഫ്.ഐ  വട്ടംകുളം മേഖലാ കമ്മറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. ഇ.പി.മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു.  വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്   ചങ്ങരംകുളം എസ്.ഐ. ബാബു ജോർജ്ജ്'  ഡി. വൈ. എഫ്.ഐ.ബ്ലോക്ക് സെക്രട്ടറി എ.സിദ്ധീഖ് ,ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ. എം.ബി. ഫൈസൽ, എം.എ. നവാബ്,  വി.പി അനിത, എസ്.ജിതേഷ്, പി.കൃഷ്ണൻ, കെ.കെ.മുഹമ്മദ്, സി.വി.ഷെരീഫ, പി.സുധാകരൻ,സി.ബി. ബിനീഷ്, കെ.താഹിർ എന്നിവർ പ്രസംഗിച്ചു.

എടപ്പാളില്‍ നിങ്ങള്‍ ഇനി ക്യാമറ നിരീക്ഷണത്തിലാണ്

Image
  എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പോലീസ് എയ്ഡ് പോസ്റ്റിനോട് ചേർന്ന് നാല് റോഡുകളിലേക്കും അഭിമുഖമായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മേൽപ്പാലത്തിന് താഴേയുള്ള നാല് റോഡുകളിലേയും 200 മീറ്ററോളം ദൂരത്തെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയും.  പുതുതായി നിർമ്മിച്ച  ശുചിമുറികളുടേയും കുടിവെള്ള പദ്ധതിയുടെയും  സൗജന്യ ഭക്ഷണശാലയുടേയും  എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ  ടേക്ക് എ ബ്രേക്ക് പദ്ധതിയുടേയും ഉദ്ഘാടനത്തിനൊപ്പം നിരീക്ഷണ ക്യാമറ സംവിധാനത്തിന്റേയും ഉദ്ഘാടനം  നാളെ വൈകീട്ട് 5 മണിക്ക് കെ .ടി. ജലീൽ എം.എൽ.എ. നിര്‍വ്വഹിക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

എസ്.ഐ. യൂണിഫോമില്‍ വിലസുന്ന തട്ടിപ്പ് വീരനെ അറസ്റ്റു ചെയ്തു എടപ്പാള്‍ : വാടക ക്വാര്‍ട്ടേഴ്സുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ്.ഐ. പിടിയിലായി. പിടിയിലായ വ്യാജ എസ്.ഐ. നിരവധി കേസുകളിലെ പ്രതി. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയേയാണ് (44) കുറ്റിപ്പുറം സി.ഐ.ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുന്‍പ് ക്രൈംബ്രാഞ്ച് എസ്. ഐ .ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലില്‍ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടേയാണ് മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പോലീസിന്റെ പരിശോധന വാടക ക്വാര്‍ട്ടേഴ്സുകളില്‍ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിരവധി എ.ടി.എം. കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലനില്‍ക്കുന്നുണ്ടെന്ന് അറിയുന്നത്. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉണ്ട്. മറ്റു സ്റ്റേഷനുകളിലുള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുന്നുണ്ട്. ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. മഞ്ചേരി സെഷന്‍സ് കോടതി പ്രതിയെ റിമാന്റ് ചെയ്തു. സൈതലവി താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ അയാള്‍ ശരിയായ വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല. ശരിയായ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് ക്വാര്‍ട്ടേഴ്സ് വാടകക്ക് നല്‍കുന്ന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും സി.ഐ. അറിയിച്ചു.

Image
എടപ്പാള്‍  : വാടക ക്വാര്‍ട്ടേഴ്സുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ്.ഐ. പിടിയിലായി. പിടിയിലായ വ്യാജ എസ്.ഐ. നിരവധി കേസുകളിലെ പ്രതി.വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയേയാണ്  (44)  കുറ്റിപ്പുറം സി.ഐ.ശശീന്ദ്രന്‍  മേലേയില്‍ അറസ്റ്റു ചെയ്തത്.ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുന്‍പ് ക്രൈംബ്രാഞ്ച് എസ്. ഐ .ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു.ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലില്‍ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്.ഇതിനിടേയാണ് മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളേയും  അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പോലീസിന്റെ പരിശോധന വാടക ക്വാര്‍ട്ടേഴ്സുകളില്‍ നടക്കുന്നത്.സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍നിരവധി എ.ടി.എം. കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു.കുറ്റിപ്പുറം പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ്കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍  2017 ൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലനില്‍ക്കുന്നുണ്ടെന്ന് അറിയുന്നത്. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉണ്ട്. മറ്റു സ്റ്റേഷനുകളിലുള്ള കേസുകളെക

ഐ.ഡി.ടി.ആറിന്റെ സ്ഥലത്തുനിന്നും മുറിച്ച മരങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Image
  എടപ്പാള്‍ : മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെ (ഐ.ഡി.ടി.ആർ.) അധീനതയിലുള്ള സ്ഥലത്തുനിന്നും സ്വകാര്യ വ്യക്തി മുറിച്ച മരങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടനകത്തെ കെ.എസ്.ആർ.ടി.സി.റീജ്യണല്‍ വർക് ഷോപ്പിന്റെ ഉടമസ്ഥതയിലുള്ള   സ്ഥലത്തുനിന്നും 25 ഏക്കർ ഭൂമിയാണ്  ഐ.ഡി.ടി.ആറിന് 99 വർഷത്തേക്ക് ലീസിന് നൽകിയിരിക്കുന്നത്. ഇതിലുൾപ്പെട്ട 20 സെന്റ് സ്ഥലം തന്റേതാണെന്ന് പരിസരവാസിയായ അബ്ദുൾറഹ്മാൻ  അവകാശമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് തിരൂർ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇയാൾ ഈ സ്ഥലത്തുള്ള കുറച്ച് അക്കേഷ്യാ മരങ്ങൾ മുറിച്ചത്. ഐ.ഡി.ടി.ആർ.അധികൃതര്‍ ഇതുസംബന്ധിച്ച് നൽകിയ പരാതിയിയിൽ തിരൂർ ഡി.വൈ.എസ്.പി.ബെന്നി അന്വേഷണം നടത്തുകയും മുറിച്ച മരങ്ങൾ  കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആറു വലിയ അക്കേഷ്യ മരങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരങ്ങള്‍ പൊന്നാനി കോടതിയിൽ ഹാജരാക്കി.  

വട്ടംകുളത്ത് പേവിഷബാധ നിർമ്മാർജന ക്യാമ്പുകള്‍ ആരംഭിച്ചു

Image
  എടപ്പാള്‍ : വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ പേവിഷബാധ നിർമ്മാർജന ക്യാമ്പുകള്‍ ആരംഭിച്ചു. ഒന്ന്,രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് മാണൂരിൽ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. വെറ്റിനറി ഡോക്ടർ മനോജ്,ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വളർത്തു മൃഗങ്ങളായ പട്ടി,പൂച്ച തുടങ്ങിയവക്ക് 15 രൂപ സൗജന്യ നിരക്കിലാണ് ഗ്രാമപഞ്ചായത്ത് വക വാക്സിൻ നൽകുന്നത്.

എസ്. വൈ .എസ് .എടപ്പാൾ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിന് തുടക്കമായി

Image
 എടപ്പാൾ : എസ് .വൈ. എസ്. എടപ്പാൾ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് മാണൂർ മനാറുൽ ഹുദയിൽ ആരംഭിച്ചു. തവനൂർ, കാലടി,വട്ടംകുളം, .എടപ്പാൾ , ആലങ്കോട്,നന്നംമുക്ക് സർക്കിളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ക്യാമ്പ് പ്രതിനിധികൾ . ആത്മ സംസ്കരണം , ആദർശം , ചരിത്രം , ഗുരുമുഖം, ലീഡർഷിപ്പ് , വ്യക്തിത്വ വികസനം, സംഘടനാ വ്യാപനം, എന്നീ വിഭാഗങ്ങളില്‍ പഠനങ്ങൾ നടക്കും. പി .പി .അബ്ദുള്‍ ഖാദർ ബാഖവി പതാക ഉയർത്തി സമസ്ത മേഖല പ്രസിഡണ്ട് വി .വി. അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം കരീം ബാഖവി അധ്യക്ഷത വഹിച്ചു എസ്. വൈ .എസ്. സംസ്ഥാന സെക്രട്ടറി റഹ് മത്തുല്ല സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി . 

എം.ഡി .എം .എ.യുമായി യുവാവ് അറസ്റ്റില്‍

Image
 എടപ്പാൾ :  സിന്തെറ്റിക് മാരക മയക്കുമരുന്നായ  എം.ഡി.എം.എ. യുമായി യുവാവ് എക്സൈസ് സംഘത്തിന്റ് വലയിലായി. കഴിഞ്ഞ ദിവസം രാത്രി എടപ്പാൾ ജംഗ്ഷനിൽ നിന്നുമാണ് എടപ്പാൾ ശുകപുരം  സ്വദേശി മുഹമ്മദ്‌ മർസൂഖ് (22) നെ അറസ്റ്റു ചെയ്യുന്നത്. ഇയാളില്‍ നിന്നും 4.612 ഗ്രാം എം.ഡി.എം.എ.പിടിച്ചെടുത്തിട്ടുണ്ട്. പൊന്നാനി റേഞ്ച് എക്സൈസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കഴിഞ്ഞയാഴ്ച്ച ഗോവയിൽ പോയതുമുതൽ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ എം.ഡി.എം.എ.ക്ക് വിപണിയില്‍  കാൽലക്ഷത്തിലധികം രൂപ വിലവരുന്നതായും   സിന്തെറ്റിക് മയക്കു മരുന്നു വില്‍പ്പനയിലെ പ്രധാനിയാണ് ഇയാളന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.ഇയാളുടെ കീഴിൽ ചങ്ങരംകുളം, എടപ്പാൾ, നടുവട്ടം മേഖലകളില്‍ എം.ഡി.എം.എ. വിതരണം ചെയ്യുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. റേഞ്ച് ഇൻസ്‌പെക്ടർ ഇ. ജിനീഷ്, പ്രിവന്റീവ് ഓഫീസർ എ. ഗണേശൻ, പ്രിവന്റീവ് ഓഫീസർ എല്‍. ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെ.ഒ. ജെറിൻ, കെ.അനൂപ്, എ.എസ്. ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

അന്തേവാസികള്‍ കരഭൂമിയില്‍ വിളയിച്ചെടുത്തത് നൂറുമേനി നവര

Image
  എടപ്പാള്‍ : തവനൂര്‍ പ്രതീക്ഷാ ഭവനിലെ അന്തേവാസികള്‍ കരഭൂമിയില്‍ വിളയിച്ചെടുത്തത് നൂറുമേനി നവര.  പ്രതീക്ഷാഭവൻ വളപ്പിലാണ് അന്തേവാസികള്‍ നവര കൃഷി ഇറക്കിയത്. കോമ ലോക പരിസ്ഥിതി ദിനത്തിൽ  മന്ത്രി വി. അബ്ദുറഹിമാനാണ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തത്.  തിങ്കളാഴ്ച്ച  നടന്ന കൊയ്ത്ത് ഉത്സവം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഉദ്ഘാടനം  ചെയ്തു. തവനൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ അദ്ധ്യക്ഷത വഹിച്ചു. പ്രതീക്ഷാഭവൻ സൂപ്രണ്ട് സിദ്ധീഖ് പ്രസംഗിച്ചു.

വട്ടംകുളം പഞ്ചായത്തില്‍ സംയുക്ത സര്‍വ്വേ നടക്കും

Image
  എടപ്പാള്‍ : വട്ടംകുളം ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗവും ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.   പഞ്ചായത്ത് പരിധിയില്‍ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന്  ആര്‍.ഡി.ഒ.,പോലീസ്,എം.വി.ഐ,വില്ലേജ്,പഞ്ചായത്ത് വിഭാഗങ്ങളുടെ നേതൃത്വത്തില്‍  സർവ്വേ നടത്തുവാനും വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ച വിഷയങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാനും യോഗം തീരുമാനിച്ചു.  എം .വി .ഐ .മുഹമ്മദ് അഷ്റഫ്  ക്ളാസെടുത്തു. പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.  വികസന സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ എം. എ.നജീബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഇ. പ്രകാശ്, റാഫ് താലൂക്ക് പ്രസിഡണ്ട് ബാലൻ പുളിക്കൽ,കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ അശോക്. ഹരിത കർമ്മ സേന കോ. ഓഡിനേറ്റർ ഹാരിസ് മൂതൂർ എസ് .ടി .യു .പ്രതിനിധി  സലീം തവനൂർ, ഐ.എൻ.ടി.യു.സി. പ്രതിനിധി  സി. ആർ. മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ്കുമാർ എന്നിവര്‍ പ്രസംഗിച്ചു .

പി.നന്ദിതക്ക് തവനൂർ ഗ്രാമപഞ്ചായത്തിന്റെ അനുമോദനം

Image
  എടപ്പാള്‍ : നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി.നന്ദിതയെ തവനൂർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. പാപ്പിനിക്കാവ് മൈതാനിയിൽ  നടന്ന ചടങ്ങ്  മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഡോ.കെ .ടി.ജലീൽ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി.പി.നസീറ, വൈ. പ്രസിഡണ്ട് ടി.വി.ശിവദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, സെക്രട്ടറി ടി.അബ്ദുൾ സലീം, പി.എസ് ധനക്ഷ്മി, എ.പി.വിമൽ, കെ.ലിഷ, ആർ.രാജേഷ്, പി.സുരേന്ദ്രൻ, കെ.പി.വേണു, ടി.പി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. നന്ദിതക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു എന്നിവർ നൽകിയ ഉപഹാരവും പ്രശംസാ പത്രവും  എം.എൽ.എ ഡോ.കെ .ടി.ജലീൽ നന്ദിതക്ക്  നൽകി. 

ലഭിച്ച ഒന്നാം സമ്മാനം സതീഷ് അയ്യാപ്പില്‍ നല്‍കിയത് കുടുംബാരോഗ്യ കേന്ദ്രത്തിന്

Image
  എടപ്പാള്‍ : ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ ലഭിച്ച ഒന്നാം സമ്മാനം താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സമ്മാനിച്ച് ആരോഗ്യ പ്രവര്‍ത്തകന്‍. കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ സതീഷ് അയ്യാപ്പില്‍ ആണ് ഒന്നാം സമ്മാനമായി തനിക്ക് ലഭിച്ച വാഷിംഗ് മെഷീന്‍ കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സമ്മാനിച്ചത്.    എടപ്പാളിലെ ഒരു  സ്വകാര്യ സ്ഥാപനത്തിലെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലാണ് സതീഷ് അയ്യാപ്പിലിന്  സമ്മാനം ലഭിച്ചത്.  ഒപ്സർവേഷൻ വാർഡിലെ രോഗികളുടെ ഉപയോഗത്തിനായാണ് വാഷിംഗ് മെഷീന്‍ ഉപയോഗിക്കുക.   പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ വാഷിംഗ് മെഷീന്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.  കാലടി ഗ്രാമപ്പഞ്ചായത്ത്  പ്രസിഡൻ്റ് അസ് ലം  കെ. തിരുത്തി അധ്യക്ഷത വഹിച്ചു. വൈ. പ്രസിഡൻ്റ് പി.ജി.ജിൻസി,തവനൂര്‍  ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വിജിത് വിജയശങ്കർ,മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.മൊയ്തീൻ,എന്‍.കെ. അബ്ദുൾ ഗഫൂർ, കെ.കെ.ആനന്ദൻ, എം.ജയശ്രീ, പ്രകാശൻ കാലടി, സി.ആർ.ശിവപ്രസാദ്, ടി.പി. ബീന, ബഷീർ തുറയാറ്റിൽ, കെ. ജി ബാബ

വ്യാപാരി വ്യവസായി ഏകോപന സമിതി തവനൂർ മണ്ഡലത്തിന് പുതിയ സാരഥികൾ

Image
  എടപ്പാൾ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തവനൂർ മണ്ഡലം രൂപീകരണ കൺവെൻഷൻ എടപ്പാൾ ബോക്സ് ഓഫീസ് റെസ്റ്റോറന്റിൽ നടന്നു. ഫിറ്റ്‌വെൽ ഹസ്സന്‍ അ അധ്യക്ഷത വഹിച്ചു . ജില്ലാ വൈ. പ്രസിഡന്റ് ഇ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി പി ഖാലിദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത് വിംഗ് ജില്ലാ വൈ. പ്രസിഡന്റ് ബൈനേഷ് എടപ്പാൾ, ഉസ്മാൻ പന്താവൂർ,  മുസ്തഫ ഹാജി ആലത്തിയൂർ, ശങ്കര നാരായണൻ എടപ്പാൾ,എന്‍.വി. റഫീഖ്, പി.എന്‍. ഷാജി, സക്കീർ, മുഹമ്മദ്‌ മോൻ ഹാജി, രാജ്കുമാർ എന്നിവര്‍ പ്രസംഗിച്ചു . ഭാരവാഹികള്‍. ഫിറ്റ്‌വെൽ ഹസ്സൻ  (പ്രസിഡന്റ് )മുഹമ്മദ്‌ മോൻ ഹാജി ആലത്തിയൂർ (ജനറൽ സെക്രട്ടറി )രാജ്കുമാർ തവനൂർ (ട്രഷറർ ) അസീസ് കെ എടപ്പാൾ, റസാഖ് ഹാജി ആലത്തിയൂർ,പി. ഖാലിദ്  (വൈ. പ്രസിഡന്റുമാര്‍ ) സിദ്ധീഖ് പോത്തനൂർ, ഗഫൂർ മംഗലം, ഷംസുദീന്‍ തവനൂർ (സെക്രട്ടറിമാർ ) ഷൗക്കത്ത് കൈപ്പള്ളി (കോ .ഓഡിനേറ്റർ              

പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തില്‍ കലശാഭിഷേകം

Image
  എടപ്പാള്‍ : പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കലശാഭിഷേകവും ക്ഷേത്ര ചുറ്റുമതിലിനകത്ത് കല്ല് വിരിച്ചതിന്‍റെ സമര്‍പ്പണവും നടന്നു ബ്രഹ്മശ്രീ തെക്കിനിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്‍റയും ക്ഷേത്രം മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം, പ്രാസാദശുദ്ധി, ബിംബശുദ്ധി കലശപൂജ, കലശാഭിഷേകം  എന്നിവ നടന്നു ക്ഷേത്ര മതിലിനകത്ത് കല്ല് വിരിച്ചതിന്‍റെ സമര്‍പ്പണം കൃഷ്ണന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.

രക്തദാൻ അമൃത് മഹോത്സവ് സന്നദ്ധ രക്തദാന ക്യാമ്പ് സമാപിച്ചു

Image
 എടപ്പാൾ:ബി. ഡി. കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി  രക്തദാൻ അമൃത് മഹോത്സവ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ നടന്ന  ക്യാമ്പിൽ 20 പേർ രജിസ്റ്റർ ചെയ്യുകയും 12 പേർ  രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന്  താലൂക്ക് സെക്രട്ടറി അലി ചേക്കോട്, ജില്ലാ ട്രഷറര്‍ ജുനൈദ് നടുവട്ടം, കോ. ഓഡിനേറ്റർമാരായ രഞ്ജിത് കണ്ടനകം, ജവാദ് പൊന്നാനി, അജി കോലൊളമ്പ്, ബ്ലഡ് സെന്റർ ഇൻ ചാർജ് ഹിജാസ് മാറഞ്ചേരി, ജീവനക്കാരായ അബ്ദുൽ നാഫിഹ്, ആര്യ എന്നിവർ നേതൃത്വം നൽകി.

വേൾഡ് കപ്പ് മാതൃകാ ഫുട്ബോൾ പുറത്തിറക്കി

Image
 എടപ്പാള്‍ : ഖത്തർ 2022 ഫിഫ വേൾഡ് കപ്പ്  പ്രചരണാർത്ഥം ഖത്തര്‍ ആസ്ഥാനമായ അല്‍- സുവൈദ് ഗ്രൂപ്പ്   ഫിഫ വേൾഡ് കപ്പ്  മാതൃകാ ഫുട്ബോൾ പുറത്തിറക്കി. അല്‍- സുവൈദ് ഗ്രൂപ്പ്   മാനേജിംഗ് ഡയറക്ടർ  ഡോ.ഹംസ പൊറൂക്കര യാസ്പൊ ക്ലബ്‌ പ്രസിഡന്റ്  രാഹുലിന് മാതൃകാ ഫുട്ബോള്‍ കൈമാറി.

കെയർ സ്നേഹസ്പർശം വിഷൻ 2025 ന് തുടക്കമായി

Image
  എടപ്പാള്‍ : ജീവകാരുണ്യ മേഘലയില്‍ നിസ്വാര്‍ത്ഥ സേവനവുമായി ഒന്നര വർഷമായി പ്രവര്‍ത്തിക്കുന്ന കെയർ ചാരിറ്റബിൾ ട്രസ്റ്റ് കാരുണ്യത്തിന്റെ കൂടുതല്‍ തലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സേവന പാതയില്‍  മൂന്ന് വര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കണമെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ക്ഷേമ പദ്ധതികളുടെ സമഗ്ര വിവരണവുമായി 'കെയർ സ്നേഹസ്പർശം വിഷൻ 2025' നാടിന് സമര്‍പ്പിച്ചു. എടപ്പാളിലെ ഗോൾഡണ്‍ ടവർ ഓഡിറ്റോറിയത്തിൽ  ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയർമാൻ അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കഴുങ്കിൽ അബ്ദുൾ മജീദ് , എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ ടീച്ചർ , കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ.തിരുത്തി , വട്ടംകുളം ഗ്രാമ പഞ്ചായത്ത് വികസന സാന്റിംഗ് കമ്മറ്റി ചെയർമാർ എം.എ നജീബ് , മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി , രാജാസ് ആയുർവേദിക് എം.ഡി. ഡോ . അരുൺരാജ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ . പ്രകാശ്, ഡോ.പുഷ്പാകരൻ തുടങ്ങിയവർ സംസാരിച്ചു . കുറ്റിപ്പുറം റോഡില്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയ

നാഷ്ണൽ ഐ.ടി.ഐ. വിജയാഘോഷം

Image
  എടപ്പാൾ: ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ  പൊന്നാനി താലൂക്കിൽ നൂറ് ശതമാനം വിജയം നേടിയ നടുവട്ടം നാഷ്ണൽ ഐ.ടി.ഐ. വിദ്യാർത്ഥികള്‍ക്ക് മാനേജ്മെന്റിന്റെ  അനുമോദനം. ഡ്രാഫ്റ്റ്സ്മാൻ,ഇലക്ട്രീഷ്യൻ ട്രേഡ് ടെസ്റ്റിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും പാസ്സാവുകയും പകുതിയിലധികം കുട്ടികൾക്കും കാമ്പസ് സെലക്ഷൻ ലഭിക്കുകയും  ചെയ്തിരുന്നു. നാഷ്ണൽ ട്രസ്റ്റ്  സ്ഥാപക ചെയർമാൻ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പാൾ ടി.എസ്. അർജുൻ  അധ്യക്ഷത വഹിച്ചു.  ഉപഹാര സമർപ്പണം വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം .എ. നജീബും സർട്ടിഫിക്കറ്റ് വിതരണം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ടും നിർവഹിച്ചു. കെ. ശ്രീനിവാസ് , എ .വി. ഷുഹൈബ് ,കെ.ടി. മുബഷിർ,വി.പി. രേഷ്മ  പ്രസംഗിച്ചു

നന്ദിതയെ അനുമോദിച്ചു

Image
 എടപ്പാള്‍ :  കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ  എടപ്പാൾ യൂണിറ്റ്  നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ  തവനൂർ സ്വദേശിനി നന്ദിതയെ അനുമോദിച്ചു. ബാബു സൈക്കോ. സലാം ഫ്രണ്ട്സ്. നാസർ സൗണ്ട് ട്രാക്, ഹനീഫ സൗദി, സൈദലവി ഫാത്തിമ, ഷൗക്കത്ത്, അബു ഹൈ  പവർ പങ്കെടുത്തു.

പൊറൂക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മോഷണം

Image
  എടപ്പാള്‍ : പൊറൂക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മോഷണം.  വെള്ളിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്.  ക്ഷേത്രത്തിലെ വലിയ ഭണ്ടാരവും  ഗണപതി ക്ഷേത്രത്തിലെ ചെറിയ ഭണ്ടാരവും കുത്തിതുറന്ന് പണം കവര്‍ന്നിട്ടുണ്ട്. ശനിയാഴ്ച്ച പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സമീപ പ്രദേശത്തു നിന്നും ഒരു മഴു,  മടവാൾ, കമ്പിപ്പാര, ടോർച്ച്, തുണികൾ,ഒരു ബൈക്ക് എന്നിവ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികള്‍  പൊന്നാനി  പോലീസിൽ പരാതി നൽകി.

തട്ടീം മുട്ടീം ഒരു റോഡുപണി. നടുവൊടിഞ്ഞ് നാട്ടുകാരും

Image
  എടപ്പാള്‍ : വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല മുതല്‍ ആലംകോട് പഞ്ചായത്തിലെ സബീന ജംഗ്ഷന്‍ ,മാന്തടം റോഡ് പുനര്‍ നിര്‍മ്മാണം മന്ദഗതിയിലായത് യാത്രക്കാരെ ദുരിതത്തിലാക്കി. പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ആയ സമയത്താണ് ഇരു പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത്. 7 കിലോമീറ്ററോളം ദുരം വരുന്ന റോഡ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മ്മിക്കാന്‍  6.60 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് വര്‍ഷമായി തുടരുന്ന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിവഴിയിലാണ്. കള്‍വര്‍ട്ടറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞ് റോഡ് റബ്ബറൈസ് ചെയ്യാന്‍ നീക്കം ആരംഭിച്ചപ്പോഴാണ് ജലനിധി പദ്ധതിയുടെ കുടിവെള്ള വിതരണ പൈപ്പുകള്‍ ഈ റോഡിലൂടെ കടന്നു പോകുന്ന കാര്യം ജനങ്ങളുടെ  ശ്രദ്ധയില്‍പ്പെടുന്നത്.റബ്ബറൈസ് ചെയ്തു കഴിഞ്ഞാല്‍ വീണ്ടും റോഡിന്റെ ഇരുവശവും പൈപ്പുകള്‍ സ്ഥാപിക്കാന്‍ പൊളിക്കണം.അതിനാല്‍ പൈപ്പുകള്‍ സ്ഥാപിച്ചതിനു ശേഷം മതീ റബ്ബറൈസ് ചെയ്യല്‍ എന്ന നിലപാടിലായി നാട്ടുകാര്‍. മാസങ്ങള്‍ക്കു ശേഷം പൈപ്പുകള്‍ സ്ഥാപിക്കാന്‍ ജലവകുപ്പ് അനുമതി നല്‍കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് പൈപ

സ്നേഹസ്പർശം വിഷൻ 2025' സപ്തംബർ 18ന് നടക്കും

Image
  എടപ്പാള്‍ : കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 'സ്നേഹസ്പർശം വിഷൻ 2025' സപ്തംബർ 18ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.  എടപ്പാള്‍ ഗോള്‍ഡണ്‍ ടവറില്‍ രാവിലെ 9.30ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉദ്ഘാടനം ചെയ്യും. അപരൻ്റ ദുരിതവും വേദനകളും തൻ്റേത് കൂടിയാണെന്ന തിരിച്ചറിവോട് കൂടി സമൂഹ നന്മ ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന  എടപ്പാളുകാരുടെ  സ്നേഹക്കൂട്ടായ്മയായ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നര വർഷം മുമ്പാണ് പിറവിയെടുത്തത്.   നന്മ നിറഞ്ഞ മനസ്സുകളുടെ ഉദാരമായ സഹായസഹകരണങ്ങൾ കൂട്ടിയിണക്കിക്കൊണ്ട് നൂറോളം വരുന്ന വിധവകൾ, അനാഥകൾ, സമൂഹത്തിലെ അശരണരായ രോഗികൾ എന്നിവർക്ക് പ്രതിമാസ ധനസഹായം നൽകി വരുന്നുണ്ട്. കൂടാതെ ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടാനാവശ്യമായ മോട്ടിവേഷൻ ഗൈഡൻസ് ക്ലാസ്സുകളും, റിഹാബ് എയ്ഡ് എന്ന പദ്ധതിയിലൂടെ രോഗീപരിചരണത്തിനു അത്യന്താപേക്ഷികമായ ഓക്സിജൻ കോൺസെൻട്രറ്റർ, ഫോൾഡബിൾ കട്ടിൽ, വാട്ടർഡ് എയർ ബഡ്, വീൽചെയർ എന്നിവയും അർഹരായവർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ രണ്ടാംഘട്ട പ്രവർത്തനം എന്ന നിലയിൽ കെയർ വില്ലേജ്  എടപ്പാള്‍ ജംഗ്ഷനിലെ കുറ്റിപ്പുറം റോഡി

കല്ലിങ്ങൽ അബ്ദുറഹ്മാൻ അന്തരിച്ചു

Image
  എടപ്പാള്‍ : പെരുമ്പറമ്പ് വൈദ്യർപടിയിൽ പരേതനായ കല്ലിങ്ങൽ മുഹമ്മദിന്റെ  മകൻ അബ്ദുറഹ്മാൻ (66) അന്തരിച്ചു. ഭാര്യ. സഫിയ  മക്കൾ. ഷഫീക്ക്, ഷബീർ, സഫ്ന. മരുമകൾ. ഹസ്ന.

കെ.വി. മൊയ്‌തുണ്ണി അന്തരിച്ചു

Image
  എടപ്പാൾ : അയിലക്കാട് കോന്നോത്ത്‌ വളപ്പിൽ കെ.വി. മൊയ്‌തുണ്ണി എന്ന (മൊയ്തു ആശാൻ വൈദ്യർ (72) അന്തരിച്ചു . ഭാര്യ :ഖദീജ  മക്കൾ : ഹൈദരാലി, മുഹമ്മദാലി, ഷഹീദ, സാബിറ, സമീറ. മരുമക്കൾ :നൗഷാദ്, ഗഫൂർ, ലിയാഖത്ത് അലി, ആബിദ, ഹന്ന.

ടിയാർസി സ്മാരക പുരസ്കാരം പൗർണ്ണമി ശങ്കറിന്

Image
  എടപ്പാൾ:  നാടകാചാര്യൻ തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസിയുടെ സ്മരണാർത്ഥം എടപ്പാൾ നാടക അരങ്ങ് ഏർപ്പെടുത്തിയ  പുരസ്കാരത്തിന്  പൗർണ്ണമി ശങ്കര്‍ അര്‍ഹനായി. നാടകമേഖലക്ക് നൽകിയ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് പൗര്‍ണ്ണമി ശങ്കര്‍ അവാര്‍ഡിന് അര്‍ഹനായത്.  ആലംങ്കോട് ലീലാകൃഷ്ണൻ, ശിവജി ഗുരുവായൂർ ,രജനി മുരളി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും,  പതിനായിരത്തി ഒന്ന് രൂപയുമടങ്ങുന്ന പുരസ്കാരം  ഒക്ടോബർ ആറിന് നാടക അരങ്ങിന്റെ 13ാം മത് നാടകമേളയുടെ ഉത്ഘാടന ചടങ്ങില്‍ നൽകുമെന്ന് സംഘാടകരായ പ്രഭാകരൻ നടുവട്ട, സുധീർ ബാബു. ദാസ് കുറ്റിപ്പാല . സി ബാലസുബ്രഹ്മണ്യൻ, കെ സദാനന്ദൻ എന്നിവർ അറിയിച്ചു.

യാസ്പൊ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാദിനാചരണം

Image
  എടപ്പാള്‍ :  പൊറൂക്കര യാസ്പൊ ഗ്രന്ഥശാലയിൽ  ഗ്രന്ഥശാലാ ദിനാചരണം നടന്നു. കെ.വേലായുധൻ പതാക ഉയർത്തി. പ്രസിഡണ്ട് വി.ടി.എം. കോയ , സെക്രട്ടറി പി.കെ. മുരുകേശൻ , നേതൃ സമിതി കൺവീനർ പി.പി. വിജയൻ , റഫീഖ്, കുമാരന്‍ , മണികണ്ഠൻ, ലൈബ്രേറിയൻ മിനി, ജില്ലാ കൗൺസിൽ മെമ്പർ പി.പി. വാസുദേവൻ, സനു എന്നിവര്‍ പങ്കെടുത്തു.

പ്രചാരണ സെമിനാര്‍

Image
  എടപ്പാള്‍ : സപ്തംബര്‍  17,18 തിയ്യതികളിൽ പാണ്ടിക്കാട് നടക്കുന്ന  കർഷകസംഘം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുബന്ധ സെമിനാർ  അയങ്കലത്ത്  നടന്നു.സി. പി.  എം .തവനൂർ എല്‍.സി. സെക്രട്ടറി കെ. പി. വേണു അദ്ധ്യക്ഷത വഹിച്ചു . ബെഫി കേന്ദ്രകമ്മിറ്റി അംഗം ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  സെമിനാറിൽ സഹകരണപ്രസ്ഥാനവും കാർഷികമേഖലയും എന്ന വിഷയം ഡി .വെങ്കിടേശ്വരൻ അവതരിപ്പിച്ചു. കർഷകസംഘം എടപ്പാൾ ഏരിയ സെക്രട്ടറി  ഇ. രാജഗോപാൽ,  ജില്ലാ പ്രസിഡന്റ് പി .ജ്യോതിഭാസ്, ഏരിയ പ്രസിഡന്റ് സി. രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ .ദേവിക്കുട്ടി, പി ജ്യോതി എന്നിവര്‍ പ്രസംഗിച്ചു

കുറ്റിപ്പുറം പാലം കമാനത്തിന്റെ തകര്‍ന്ന ബീമുകളുടെ പുനര്‍ നിര്‍മ്മാണം. ബുധനാഴ്ച്ച രാത്രിയില്‍ ഭാഗിക ഗതാഗത നിയന്ത്രണം

Image
  എടപ്പാള്‍  :  കുറ്റിപ്പുറം പാലം കമാനത്തിന്റെ തകര്‍ന്ന ബീമുകളുട  പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ബുധനാഴ്ച്ച രാത്രി 11 മുതൽ പുലര്‍ച്ചെ 3 മണി  വരെ  നടക്കും. പുനര്‍ നിര്‍മ്മാണ സമയത്ത് ഭാഗിക  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നതിനാല്‍ എടപ്പാൾ - പൊന്നാനി ഭാഗത്ത് നിന്നും വരുന്ന പരമാവധി  വാഹനങ്ങള്‍ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം .കോഴിക്കോടു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരൂര്‍ ചമ്രവട്ടം പാലം വഴിയോ,വളാഞ്ചേരി- തിരുവേഗപ്പുറ -വെള്ളിയാങ്കല്ല് -തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. രണ്ടാഴ്ച്ച മുന്‍പ്  ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ്  കമാനത്തിന്റെ ബീമുകൾ തകര്‍ന്നത്. ആറുവരിപ്പാതാ നിര്‍മ്മാണ കരാര്‍ കമ്പനിയുടെ മണ്ണുമാന്ത്രി യന്ത്രമാണ് ബീമില്‍ തട്ടിയത്.പുനര്‍ നിര്‍മ്മാണം നടത്തുന്നത് കരാര്‍ കമ്പനി തന്നെയാണ്.    

ഗ്രാമികയുടെ വാർഷികാഘോഷവും ഓണാഘോഷവും സമാപിച്ചു

Image
  എടപ്പാള്‍ : കോലത്ര ഗ്രാമിക കലാ സാംസ്ക്കാരിക സമിതിയുടെ 23-ാം വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ സമാപിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം, ഗൃഹാങ്കണ പൂക്കള മത്സരം, വിവിധ കായിക മത്സരങ്ങളും  നടത്തി.  പഴയകാല കോൽക്കളി കലാകാരന്‍മാര്‍, കൈകൊട്ടി കലാകാരികള്‍ എന്നിവരേയും ക്യാൻസർ രോഗിക്കൾക്ക് കേശ ദാനം നടത്തിയ കെ.പി. അശ്വതി, ഇനൻ, തെസ്ന നസ്റിൻ, നെൽമണികൾ കൊണ്ട് നിലവിളക്ക് ഉണ്ടാക്കി ഇന്ത്യാബുക്ക് ഓഫ് റെക്കോഡ് നേടിയ വിനോദ് കോലത്രയേയും ആദരിച്ചു സമാപന സമ്മേളനം കാലടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. വൈസ് പ്രസിഡണ്ട് പി.കെ. ദേവി ഉദ്ഘാടനം ചെയ്തു.സുബീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.  കെ.പി ഭാസ്ക്കരൻ,കെ.പി. പ്രദീപ്,കെ ഗോപി,കെ.പി. വേണു,പി. മോഹൻദാസ്, സോമസുന്ദരൻ,കെ. സുരേഷ്,  ഗണേഷ് കോലത്ര പ്രസംഗിച്ചു.തുടർന്ന് മെഗാെ കൈക്കൊട്ടി കളിയും അരങ്ങേറി.

സുരക്ഷാ ജീവനക്കാരന്‍ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു.

Image
  എടപ്പാൾ :കെട്ടിടത്തിന്റെ മുകളിൽ നിന്നും സുരക്ഷാ ജീവനക്കാരന്‍ വീണ് മരിച്ചു. തട്ടാൻപടി പാണംപറമ്പിൽ ബാലാജി (58)യെ ആണ് വെള്ളിയാഴ്ച്ച രാത്രിയില്‍ തൃശൂര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഭാര്യ:റീന. മകൾ:ആതിര  മരുമകൻ:പ്രവീൺ

നന്ദിതക്ക് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആദരംആദരം

Image
  എടപ്പാള്‍ :  ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തു നിന്നും ഒന്നാം റാങ്കിന്  അർഹയായ തവനൂർ സ്വദേശിനി പി. നന്ദിതയെ തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.   സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉപഹാരം സമ്മാനിച്ചു. മണ്ഡലം  പ്രസിഡണ്ട് ഷാഹുൽ വെള്ളാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.  റാഫി അതളുർ ,സൂര്യനാരായണൻ , ദീലീപ് യദുകുലം ,പി.ജി. വിവേക് എന്നിവർ പ്രസംഗിച്ചു .

കൃഷ്ണനുണ്ണി അന്തരിച്ചു

Image
 എടപ്പാള്‍ : വട്ടംകുളം  കുറ്റിപ്പാല പള്ളത്ത് പരേതരായ രാവുണ്ണി നായരുടേയും കമലാക്ഷിയമ്മയുടേയും മകൻ കൃഷ്ണനുണ്ണി (52) അന്തരിച്ചു. ഭാര്യ ശ്രീദേവി(അധ്യാപിക പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്ററി സ്കൂള്‍ )  മക്കൾ: ജ്യോതി,പ്രീതി.

റാങ്ക് ജേതാവ് നന്ദിതക്ക് വെൽഫെയർ പാർട്ടിയുടെ ആദരം

Image
എടപ്പാള്‍ : ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തു നിന്നും ഒന്നാം റാങ്കിന്  അർഹയായ തവനൂർ സ്വദേശിനി പി. നന്ദിതയെ വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മംഗലം നന്ദിതക്ക് സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയംഗം തൗഫീഖ് പാറമ്മൽ, മണ്ഡലം സെക്രട്ടറി മുഹമ്മദലി ചമ്രവട്ടം, ഷാജഹാൻ വാളമരുതൂർ, ഫസലുറഹ്മാൻ മംഗലം എന്നിവർ സംബന്ധിച്ചു.  

മുഹമ്മദ് അന്തരിച്ചു

Image
  എടപ്പാള്‍ : ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരുന്നയാള്‍ മരിച്ചു. കണ്ടനകം പഴങ്ങാട്ടുവളപ്പില്‍ മുഹമ്മദ് (72 ) ആണ് ഇന്ന് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം കണ്ടനകം ജുമാമസ്ജിദില്‍ നിന്നും നമസ്ക്കാരം കഴിഞ്ഞ് റോഡിലേക്കിറങ്ങിയ മുഹമ്മദിനെ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം സംഭവിച്ചത്. വര്‍ഷങ്ങളായി കണ്ടനകം -ആനക്കര റോഡില്‍ ചായക്കച്ചവടം നടത്തിവരികയായിരുന്നു.  ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച ) വൈകുന്നേരം 6 മണിക്ക് കണ്ടനകം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ.സൈനബ. മക്കള്‍ .ഹസീന,നസീമ,സല്‍മത്ത്,സാബിറ,പരേതയായ സമീറ

അങ്ങാടി സാംസ്കാരിക കേന്ദ്രം ഓണാഘോഷം

Image
  എടപ്പാള്‍ :അങ്ങാടി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം സാഹിത്യകാരന്‍ ടി.വി. ശൂലപാണി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എന്‍.വി. മജീദ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിലെ  വിജയികൾക്കുള്ള സമ്മാനദാനം ജേസീസ്  എടപ്പാൾ പ്രസിഡന്റ് രമ്യ പ്രകാശ്, പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ താജുന്നിസ, ആസ്ക് സെക്രട്ടറി ജലീൽ മാഷ് എന്നിവർ നിർവ്വഹിച്ചു. കെ.വി.അസീസ് , ഗഫൂർ,നസീബ്, ഷഫല തുടങ്ങിയവര്‍ പ്രസംഗിച്ചു .

സി പി ഐ ജില്ല സമ്മേളനം. തവനൂരിൽ ഗ്രാമോത്സവം നടന്നു

Image
  എടപ്പാള്‍ : സി .പി .ഐ. മലപ്പുറം ജില്ലാ സമ്മേളന പ്രചരണാർത്ഥം തവനൂരിൽ എ. ഐ .വൈ. എഫും, ബാലവേദിയും സംയുക്തമായി ഗ്രാമോല്‍സവം നടത്തി. കുട്ടികള്‍ക്കായി കലാ-കായിക മത്സരങ്ങൾ നടന്നു.  സുബ്രഹ്മണ്യൻ തവനൂർ ഉദ്ഘാടനം ചെയ്തു.  കെ .പി .മണികണ്ഠന്‍  അധ്യക്ഷത വഹിച്ചു  മണ്ഡലം കമ്മറ്റിയംഗം കെ.പി. ശ്രീജ , . എ. ഐ .വൈ .എഫ്. മണ്ഡലം പ്രസിഡന്റ് സുജീഷ്, എ .ഐ .എസ്. എഫ്. ജില്ല കമ്മറ്റിയംഗം കാവ്യ, കെ. പി. പ്രകാശൻ , സുബീഷ് ലാൽ പ്രസംഗിച്ചു .

പി.സി. അരവിന്ദനും ടി.കെ.ചന്ദ്രശേഖരനും എം.ടി.വേണു തപസ്യ എടപ്പാൾ നവരാത്രി പുരസ്ക്കാരം

Image
  എടപ്പാള്‍ :  പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എം.ടി. വേണുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തപസ്യ എടപ്പാൾ യൂണിറ്റും ചേർന്നു നൽകുന്ന എം.ടി. വേണു- തപസ്യ എടപ്പാൾ നവരാത്രി പുരസ്ക്കാരം പ്രഖ്യാപിച്ചു. ഭക്തിഗാനരചയിതാവ് പി.സി. അരവിന്ദനും സിനിമാ പിന്നണി ഗായകൻ ടി.കെ.ചന്ദ്രശേഖരനുമാണ് അവാര്‍ഡ്.  രണ്ടുവർഷത്തെ പുരസ്ക്കാരങ്ങൾ ഒരുമിച്ചാണ് ഇക്കൊല്ലം നൽകുന്നത്.       സപ്തംബർ 26 ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ശുകപുരം ശ്രീകുളങ്കര ഭഗവതി ക്ഷേത്ര സന്നിധിയിൽ  നടക്കുന്ന  29-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന്റെ  ഉദ്ഘാടനസഭയിൽ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ചങ്ങരംകുളം ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

Image
  ചങ്ങരംകുളം : ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു, ഒതളൂർ സ്വദേശിയും കുന്നംകുളം അമ്പലത്തിങ്കൽ ബാബുരാജിൻ്റെ ഭാര്യയുമായ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതോടെ വീടിന് സമീപത്തെ പാടശേഖരത്തിൽ കുളിക്കാനായി പോയതായിരുന്നു. ഓണാഘോഷത്തിനായി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒതളൂരിലെ വീട്ടിൽ  എത്തിയതായിരുന്നു ഷൈനിയും കുടുംബവും.

അച്യുതൻ നായർ നിര്യാതനായി.

Image
എടപ്പാള്‍ : വട്ടംകുളം  പോട്ടൂര്‍ കൊട്ടിലുംപുറത്ത് അച്യുതൻ നായർ (90) നിര്യാതനായി. ഭാര്യ പരേതയായ മുണ്ടകശ്ശേരി മീനാക്ഷിയമ്മ. മകൻ. സുരേഷ് ബാബു മരുമകൾ. ഷീന