Posts

Showing posts from October, 2022

കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. അപകടം എടപ്പാള്‍ മേല്‍പ്പാലത്തിന് മുകളില്‍

Image
  എടപ്പാള്‍ : എടപ്പാള്‍ മേല്‍പ്പാലത്തിന് മുകളില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 8 ന് ആണ് അപകടം . പരിക്കേറ്റ കാര്‍ യാത്രികരായ പൂക്കരത്തറ ചട്ടിക്കല്‍  അഖിൽ (30), ഭാര്യ ചഞ്ചൽ  (22)  മകൻ രണ്ടര വയസ്സുകാരന്‍ ആൽവിൻ, ചഞ്ചലിൻ്റെ സഹോദരി സോന (18) എന്നിവരെ എടപ്പാള്‍ ഹോസ്പിറ്റലിലും ബുള്ളറ്റ് യാത്രികനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

Image
  എടപ്പാൾ : നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി. ആശുപത്രിയിലെത്തിക്കും മുമ്പ്  യുവാവ് മരിച്ചു. കോലൊളമ്പ് വല്യാട് പള്ളത്തൂര്‍ വിപിന്‍ദാസ്  (31) ആണ് മരിച്ചത്. ഇന്ന് രാത്രി 8 ന് തുയ്യത്ത് ആണ് ദാരുണമായ അപകടം നടന്നത്. തുയ്യം വലിയ പാലത്തിന് സമീപമുള്ള ടയര്‍ കടയില്‍ ജോലി ചെയ്യുന്ന വിപിന്‍ദാസ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം . അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി. ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന വിപിന്‍ദാസിനെ നാട്ടുകാരാണ് എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. നാട്ടുകാരുടെ പരിശോധനയില്‍ അപകട സ്ഥലത്ത് ഒരു നായ പകുതി ജീവനോടെ കിടക്കുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ഒരു കാറിന്റെ ചില ഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കാണുന്നത്. പരിസരത്തെ ഒരു കടയിലെ സി.സി.ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നത്. അച്ഛൻ :ദാസൻ, അമ്മ : ഇന്ദിര. ഭാര്യ: നിത്യ സഹോദരി .വിന്യ

തട്ടാന്‍പടിയില്‍ പഴകിയ മത്സ്യ വില്‍പ്പന . ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയതോടെ മത്സ്യ വില്‍പ്പനക്കാര്‍ ഓടി രക്ഷപ്പെട്ടു

Image
  എടപ്പാള്‍ : പഴകിയ മത്സ്യ വില്‍പ്പന പിടികൂടാന്‍  ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയതോടെ മത്സ്യ വില്‍പ്പനക്കാര്‍ ഓടി രക്ഷപ്പെട്ടു . തട്ടാന്‍പടിയില്‍ ഇന്ന് വൈകുന്നേരമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മിന്നല്‍ പരിശോധന നടന്നത്. പഴകിയ മത്സ്യം വില്‍ക്കുന്ന വിവരം ലഭിച്ചതോടേയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തട്ടാന്‍പടിയില്‍ റോഡരികില്‍ ഉന്തുവണ്ടിയില്‍ മത്സ്യ വില്‍പ്പന നടത്തുന്നിടത്ത് എത്തുന്നത്.പരിശോധനയില്‍ മത്സ്യം ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തി. ഉന്തുവണ്ടി പിടിച്ചെടുക്കുകയും മത്സ്യം പൂര്‍ണ്ണമായും കുഴിച്ച് മൂടുകയും ചെയ്തു. ഓടി രക്ഷപ്പെട്ട മത്സ്യ വില്‍പ്പനക്കാര്‍ പൊന്നാനി സ്വദേശികളാണെന്നത് സംബന്ധിച്ച സൂചനകള്‍  ലഭിച്ചിട്ടുണ്ട് . ഇവര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നിയമ നടപടി സ്വീകരിക്കും.

എടപ്പാളില്‍ രണ്ടിടത്ത് വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു

Image
  എടപ്പാള്‍ : എടപ്പാളില്‍ രണ്ടിടത്ത് വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. തുയ്യത്ത് ബൈക്കിന് കുറുകെ തെരുവ് നായ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിലാണ്  ഒരാള്‍ മരിച്ചത് എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. അപകടങ്ങളുടെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എടപ്പാളിൽ ഗുണ്ട് സ്ഫോടനം. പ്രതികളുമായി തെളിവെടുപ്പ് നടത്തി

Image
 എടപ്പാൾ : ജംഗ്ഷനിലെ റൗണ്ട് എബൗട്ടില്‍  ഗുണ്ട് സ്ഫോടനം നടത്തിയ കേസിലെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.റൗണ്ട് എബൗട്ടിലും ഗുണ്ട് വാങ്ങിയ പട്ടാമ്പി റോഡിലെ പടക്ക കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്.   തിരൂർ ഡി.വൈ.എസ്.പി. ബെന്നി, ചങ്ങരംകുളം എസ്. ഐ .രാജേന്ദ്രൻ നായർ എന്നിവരുടെ  നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

ബസ്സുകൾ റോഡിനു നടുവില്‍ നിര്‍ത്തിയിട്ടു. സംസ്ഥാന പാതയില്‍ അര മണിക്കൂറോളം ഗതാഗത സ്തംഭിച്ചു

Image
എടപ്പാൾ :ഒരേ ദിശയില്‍ മത്സരയോട്ടം നടത്തിയ ബസ്സുകൾ റോഡിനു നടുവില്‍ നിര്‍ത്തിയിട്ടതോടെ സംസ്ഥാന പാതയില്‍ അര മണിക്കൂറോളം ഗതാഗത സ്തംഭനം. ഇന്ന് രാത്രി എട്ട് മണിയോടെ കണ്ടനകത്താണ് മത്സരയോട്ടം നടത്തിയ ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ പരസ്പരം വെല്ലു വിളിച്ചത്. ഒരേ ദിശയിൽ വന്ന ബസ്സുകൾ നിർത്തിയിട്ടതിന്റെ ഫലമായി ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ രംഗത്തിറങ്ങി .ഇതിനിടയില്‍ പോലീസ് സ്ഥലത്തെത്തി.ബസ് ജീവനക്കാരോട് നാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് യാത്രക്ക് അനുമതി നല്‍കി.  

എടപ്പാൾ സ്ഫോടനം. പ്രതികൾ പിടിയിൽ

Image
  എടപ്പാൾ: എടപ്പാൾ ജംഗ്ഷനിലെ റൗണ്ട് എബൗട്ടില്‍ സ്ഫോടനം നടത്തിയ   കേസിലെ പ്രതികളെ പൊലിസ് പിടികൂടി.  വെളിയങ്കോട്  അയ്യോട്ടി ചിറസ്വദേശി ജംഷിർ (19) പള്ളംപ്രം സ്വദേശി വിഷ്ണു (20) എന്നിവരേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. .

വട്ടംകുളം ഐ.എച്ച്.ആര്‍.ഡി. കോളേജിൽ ഡിഗ്രി സ്പോട് അഡ്മിഷൻ

Image
  എടപ്പാള്‍ : സംസ്ഥാന സർക്കാർ സ്ഥാപനമായ വട്ടംകുളം ഐ.എച്ച്.ആര്‍.ഡി. കോളേജിൽ ഒഴിവുള്ള ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.എസ് .സി. കോഴ്‌സുകളിലേക്ക് നാളെ (  28 വെള്ളിയാഴ്ച്ച) സ്പോട് അഡ്മിഷൻ നടക്കും.  താല്‍പ്പര്യമുള്ളവര്‍ കാലത്ത് 11 മണിക്ക് രേഖകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്. വിവരങ്ങൾക്ക് 0494 - 268 9655,  8547006802.

എടപ്പാളിലെ നിരീക്ഷണ ക്യാമറ വിവാദം. സ്ഥാപന ഉടമക്ക് ലഭിക്കാനുള്ളത് വന്‍ തുക

Image
  എടപ്പാള്‍ : എടപ്പാള്‍ ജംഗ്ഷനില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ സ്ഥാപന ഉടമ അഴിച്ചെടുത്ത് കൊണ്ടു പോയത് കരാറുകാരന്‍ പണം നല്‍കാത്തതിനാല്‍. 70000 രൂപയാണ് കരാറുകാരന്‍ എടപ്പാള്‍ സ്വദേശിയായ നിരീക്ഷണ ക്യാമറ വില്‍പ്പനക്കാരന് നല്‍കാനുള്ളത്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് ഒരു മാസം പിന്നിട്ടു കഴിഞ്ഞിട്ടും പണം നല്‍കാത്ത സാഹചര്യത്തിലാണ് സ്ഥാപന ഉടമ നിരീക്ഷണ ക്യാമറകളും അനുബന്ധ സാമഗ്രികളും അഴിച്ചെടുത്ത് കൊണ്ടു പോയത്. ഒരു സ്വകാര്യ സ്ഥാപനമാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള പണം കരാറുകാരന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു പകരമായി സ്ഥാപനത്തിന്റെ പരസ്യം എടപ്പാള്‍ ജംഗ്ഷനില്‍ സ്ഥാപിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു. സ്ഥാപിക്കാനായി നിര്‍മ്മിച്ച സ്ഥാപനത്തിന്റെ പരസ്യ ബോര്‍ഡ് വാഹന ഗതാഗതത്തിന് തടസ്സം സൃഷിക്കുന്ന വലിപ്പത്തിലായിരുന്നു. പരസ്യ ബോര്‍ഡിന്റെ വലിപ്പം കുറക്കണമെന്ന കരാറുകാരന്റെ നിര്‍ദ്ദേശം സ്ഥാപനം അംഗീകരിക്കാതിരിക്കുകയും പിന്നീട് പണം നല്‍കാതിരിക്കുകയുമായിരുന്നു. അടുത്ത ദിവസം തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കരാറുകാരന്‍ അറിയിച്ചു.    

സി.പി.എം.വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

Image
  എടപ്പാൾ: തെരുവ് വിളക്കുകൾ  കത്താത്തതിലും തകർന്ന റോഡുകൾ  ഗതാഗത യോഗ്യമാക്കാത്തതിലും തെരുവ് നായ ശല്യത്തിന് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് സി.പി.എം വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച്‌ നടത്തി.  സി.പി.എം എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ ഉദ്ഘാടനം ചെയ്തു.  യുപി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. എം .മുസ്തഫ, അഡ്വ: എം. ബി .ഫൈസൽ, എം.എ.നവാബ്, പി.വി.കൃഷ്ണൻ,എസ്. സുജിത്, സി .രാഘവൻ, സി. എസ് .പ്രസന്ന, എ. സിദ്ധീഖ് പ്രസംഗിച്ചു .

വിദേശിയായ ബട്ടർ നട്ട് കൃഷി ഇനി എടപ്പാളിലും

Image
 എടപ്പാൾ : ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ പ്രധാന കാര്‍ഷിക വിളയായ ബട്ടർ നട്ട് ഇനി എടപ്പാളിന്റെ മണ്ണിലും വിളയും.മോഹനൻ കരിപ്പാലിയുടെ കൃഷിയിടത്തിലാണ് എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ പരീക്ഷണാടിസ്ഥാനത്തിൽ ബട്ടര്‍ നട്ട് കൃഷിയിറക്കുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ് സി. വി. സുബൈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ബട്ടർ നട്ട് തൈകൾ നടാന്‍ എടപ്പാൾ ദാറുൽ ഹിദായ എന്‍.എസ്.എസ്. വളണ്ടിയേഴ്‌സും പങ്കാളികളായി.  വിളയുടെ പരിപാലന രീതികൾ  കൃഷി ഓഫീസർ  സുരേന്ദ്രൻ വിവരിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, വാർഡ് മെമ്പർ ഷീന,  സുദീപ് മോഹൻ, കെ. ബുഷ്‌റ, സുസ്മിത പോളി,എം. ഷീജ. എന്നിവർ പങ്കെടുത്തു.

കരാറുകാരന്‍ പണം നല്‍കിയില്ല. എടപ്പാളിലെ സി സി ടി വി ക്യാമറകൾ വില്‍പ്പനക്കാരന്‍ അഴിച്ചെടുത്തു

Image
 എടപ്പാൾ : എടപ്പാള്‍  ജംഗ്ഷനില്‍ സ്ഥാപിച്ച സി .സി .ടി വി ക്യാമറകൾ വില്‍പ്പനക്കാരന്‍ അഴിച്ചെടുത്തു.സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചതിന് നല്‍കാനുള്ള പണം കരാറുകാരന്‍ നല്‍കാത്ത സാഹചര്യത്തിലാണ് എടപ്പാള്‍ സ്വദേശിയായ വില്‍പ്പനക്കാരന്‍ ഇന്ന് സി.സി.ടിവി ക്യാമറകള്‍ അഴിച്ചെടുത്ത് കൊണ്ടു പോയത്.  മേൽപ്പാലത്തിന് താഴേ ഒരു മാസം മുമ്പാണ് സി.സി.ടി വി ക്യാമറകള്‍ സ്ഥാപിച്ചത്.ജംഗ്ഷനില്‍ സി.സി.ടിവി ക്യാമറ സ്ഥാപിക്കാനുള്ള ഫണ്ട് ഒരു വ്യക്തി സംഭാവന ചെയ്തതായിരുന്നു.ഈ തുക കരാറുകാരന്‍ കച്ചവടക്കാരന് നല്‍കാത്തതിനാലാണ് ഇയാള്‍ ക്യാമറകള്‍ അഴിച്ചെടുത്ത് കൊണ്ടു പോയതെന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച്ച രാത്രിയിൽ സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ റൗണ്ട് എബൗട്ടില്‍ സ്ഫോടക വസ്തു കത്തിച്ച്‌ സ്ഫോടനം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ സി .സി. ടി വി  പരിശോധിക്കാൻ പോലീസ്ഉദ്യോഗസ്ഥർ എത്തിയപ്പോൾ   മോണിറ്റർ കാണാനായില്ലായിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് പണം നല്‍കാത്തതിനാൽ കച്ചവടക്കാരന്‍ മോണിറ്റര്‍ അഴിച്ചു കൊണ്ടു പോയ വിവരം അറിയുന്നത്.ഇന്ന് ക്യാമറകളും കച്ചവടക്കാരന്‍ അഴിച്ചെടുത്തതോടെ എടപ്പാള്‍ ജംഗ്ഷനിലെ നിശബ്ദ ന

സ്ഫോടനം നടത്തിയതെന്ന് കരുതുന്ന യുവാക്കള്‍ പടക്കം വാങ്ങുന്ന ദൃശ്യം പോലീസിന് ലഭിച്ചു.

Image
എടപ്പാൾ: സ്കൂട്ടറില്‍ എത്തിയ യുവാക്കള്‍  എടപ്പാൾ  ജംഗ്ഷനിലെ  റൗണ്ട് എബൗട്ടിന് മുകളിൽ സ്ഫോടക വസ്തു  പൊട്ടിച്ച  സംഭവത്തിൽ പോലീസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. സ്ഫോടനം നടത്തിയതെന്ന് കരുതുന്ന യുവാക്കള്‍ എടപ്പാളിലെ ഒരു പടക്ക കടയില്‍ നിന്നും പടക്കം വാങ്ങുന്ന ദൃശ്യം പോലീസിന് ലഭിച്ചതായി സൂചന. എന്നാല്‍ ഇതു സംബന്ധിച്ചോ,സ്ഫോടനം നടന്നത് പടക്കം പൊട്ടിയതു മൂലമാണെന്നതിനൊ ഔദ്യോഗിക സ്ഥിരീകരണം പോലീസില്‍ നിന്നും ലഭ്യമായിട്ടില്ല.     

എടപ്പാളിലെ സ്ഫോടനം. അന്വേഷണം ഊർജിതം

Image
  എടപ്പാൾ: സ്കൂട്ടറില്‍ എത്തിയ യുവാക്കള്‍  എടപ്പാൾ  ജംഗ്ഷനിലെ  റൗണ്ട് എബൗട്ടിന് മുകളിൽ സ്ഫോടക വസ്തു  പൊട്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി . ജംഗ്ഷനിലെ സി.സി.ക്യാമറയില്‍ നിന്നും സ്കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കള്‍ സ്ഫോടക വസ്തു കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച്ച രാത്രി തന്നെ ലഭിച്ചിരുന്നു . എന്നാല്‍ സ്കൂട്ടറിന്റെ നമ്പര്‍ വ്യക്തമായി ലഭിച്ചിട്ടില്ല . കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി  പ്രദേശത്തെ സി.സി.ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരുന്നു.  തിരൂര്‍ ഡി.വൈ.എസ്.പി.യുടെ അധിക ചുമതലയുള്ള  താനൂർ ഡി.വൈ.എസ്.പി. മൂസ വെള്ളികാടൻ, പൊന്നാനി സി. ഐ .വിനോദ് മേലാറ്റൂർ,  പെരുമ്പടപ്പ് എസ്. ഐ .വിമോദ്,ചങ്ങരംകുളം എസ്.ഐ.രാജേന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘം ഇന്ന് രാവിലെ  എടപ്പാളിൽ എത്തി സ്ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി.മലപ്പുറത്തു നിന്നും ബോംബ് സ്ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.  

എടപ്പാള്‍ ജംഗ്ഷനിലെ സ്ഫോടനം. സ്ഫോടന വസ്തു കത്തിച്ചത് ബൈക്കിലെത്തിയവര്‍

Image
 എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനിലെ  റൗണ്ട് എബൗട്ടില്‍ സ്ഫോടനം സൃഷ്ടിച്ച വസ്തു കത്തിച്ചത്  സ്കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കള്‍.സ്ഥലത്തെ സി.സി.ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളിലാണ് യുവാക്കള്‍ സ്ഫോടന വസ്തു കത്തിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചത്.ഡിയോ സ്കൂട്ടറിലാണ്  യുവാക്കള്‍ എത്തിയത്.ഏകദേശം മൂന്ന് മിനുട്ടോളം സമയം എടുത്താണ് ഇവര്‍ സ്ഫോടന വസ്തു റൗണ്ട് എബൗട്ടില്‍ വെച്ച് കത്തിക്കുന്നത്.സ്ഫോടന വസ്തു കത്തിച്ചതിനു ശേഷം പൊന്നാനി റോഡിലേക്കാണ് ഇവര്‍ വാഹനം ഓടിച്ചു പോകുന്നത്.സ്കൂട്ടറിന്റെ നമ്പര്‍ വ്യക്തമല്ല.കൂടുതല്‍ സി.സി.ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ് .ചൊവ്വാഴ്ച്ച രാത്രി 7.15 നാണ് സ്ഫോടനം  നടന്നത്.സ്ഫോടനത്തില്‍റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗത്ത് തകര്‍ച്ച ഉണ്ടായി.സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ കാര്യമറിയാതെ ഏറെ നേരം കുഴങ്ങി.പിന്നീടാണ്  റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗം  തകർന്ന നിലയില്‍ കണ്ടത്‌.

എടപ്പാള്‍ ജംഗ്ഷനില്‍ സ്ഫോടനം. റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം തകര്‍ന്നു

Image
  എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനിലെ  റൗണ്ട് എബൗട്ടില്‍ സ്പോടനം. റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം സ്പോടനത്തില്‍ തകര്‍ന്നു. ഇന്ന് രാത്രി 7.15 നാണ് സ്പോടനം. സ്പോടനത്തിന്റെ ഉഗ്രശബ്ധം കേട്ട് നാട്ടുകാർ കാര്യമറിയാതെ ഏറെ നേരം കുഴങ്ങി. പിന്നീടാണ്  റൗണ്ട് എബൊട്ടിൻ്റെ ഒരു ഭാഗം  തകർന്ന നിലയില്‍ കണ്ടത്‌. സ്ഥലത്ത് പൊലിസ് പരിശോധന നടത്തുന്നുണ്ട്. പോലീസ് എയ്ഡ് പോസ്റ്റിലെ നിരിക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുന്നു. 

കടയുടമയേയും ജീവനക്കാരനേയും അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Image
  എടപ്പാൾ:കടയിൽ കയറി ഉടമയേയും ജീവനക്കാരനേയും  അക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അയിലക്കാട് നരിയൻ വളപ്പിൽ കിരണിനേയാണ് (21) ചങ്ങരംകുളം സി.ഐ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടുവട്ടം  ശ്രീവത്സം ഹോസ്പിറ്റലിന് സമീപത്തെ  വാമി കർട്ടൻ ആന്റ് ഡെക്കോർ സ്ഥാപന ഉടമ പൂക്കരത്തറ പട്ടന്മാര് വളപ്പിൽ ഷുഹൈബ് (33) കുറ്റിക്കാട്ടിൽ നീടുംപുറത്ത് അജിത് (24) എന്നിവരേയാണ് ഏഴോളം വരുന്ന സംഘം രണ്ടാഴ്ച്ച മുമ്പ് രാത്രിയില്‍  കടയിൽ കയറി ആക്രമിച്ചത്. മറ്റു പ്രതികളെല്ലാം ഒളിവിലാണ്. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഉദിയന്നൂർ മനക്കല്‍ ശങ്കരനാരായണൻ നമ്പൂതിരി അന്തരിച്ചു.

Image
 എടപ്പാള്‍ : വേദ പണ്ഡിതന്‍  ഉദിയന്നൂർ മനക്കല്‍ ശങ്കരനാരായണൻ നമ്പൂതിരി (68) അന്തരിച്ചു.ശവസംസ്കാരം നാളെ  (25.10.2022) രാവിലെ 9 ന് വീട്ടു വളപ്പില്‍ നടക്കും. ഭാര്യ : ഇന്ദിര (റിട്ട. അധ്യാപിക വിദ്യാപീഠം യു .പി .സ്കൂൾ കാലടി) മക്കൾ: ദിലീപ്‌ (കനറാ ബാങ്ക്‌) ദീപ്തി. (എഫ്‌.എസ്‌ .ഒ. കോട്ടക്കൽ).മരുമക്കൾ: നീതു, ശ്രീകാന്ത്‌.

വൈദ്യുതി ആഘാതമേറ്റു വീണ ഓലഞ്ഞാലി കിളിക്ക് പുതുജീവൻ നൽകി യുവാക്കള്‍

Image
  എടപ്പാൾ : വൈദ്യുതി ആഘാതമേറ്റ് വീണ ഓലഞ്ഞാലി കിളിക്ക് രക്ഷകരായി യുവാക്കള്‍. എടപ്പാൾ ജംഗ്ഷനിലെ   പൊന്നാനി റോഡില്‍ വൈദ്യുതി ആഘാതമേറ്റ്  വീണു കിടുന്ന ഓലഞ്ഞാലികിളിയെ അതു വഴി വന്ന  എടപ്പാൾ സ്വദേശികളായ അഭിജിത്, രാജേഷ് വെങ്ങിണിക്കര എന്നിവര്‍  വെള്ളം നൽകിയും ശുശ്രൂഷിച്ചും പരിരക്ഷിച്ചു.  ഒരു മണിക്കൂറോളം യുവാക്കള്‍ നഎടപ്പാൾ : വൈദ്യുതി ആഘാതമേറ്റ് വീണ ഓലഞ്ഞാലി കിളിക്ക് രക്ഷകരായി യുവാക്കള്‍.  എടപ്പാൾ ജംഗ്ഷനിലെ   പൊന്നാനി റോഡില്‍ വൈദ്യുതി ആഘാതമേറ്റ്  വീണു കിടുന്ന ഓലഞ്ഞാലികിളിയെ അതു വഴി വന്ന  എടപ്പാൾ സ്വദേശികളായ അഭിജിത്, രാജേഷ് വെങ്ങിണിക്കര എന്നിവര്‍  വെള്ളം നൽകിയും ശുശ്രൂഷിച്ചും പരിരക്ഷിച്ചു.  ഒരു മണിക്കൂറോളം യുവാക്കള്‍ നല്‍കിയ പരിചരണത്തെ തുടര്‍ന്ന് ഓലഞ്ഞാലി കിളിക്ക് പുതുജീവൻ ലഭിച്ചു. പുതുജീവന്‍ ലഭിച്ച ഓലഞ്ഞാലി കിളി കുറച്ചു നേരം ഇവരുടെ ഇടയില്‍ പാറി കളിച്ചതിനു ശേഷമാണ്  പറന്ന് പോയത്.,പുതു ജീവന്‍  നല്‍കിയ പരിചരണത്തെ തുടര്‍ന്ന് ഓലഞ്ഞാലി കിളിക്ക് പുതുജീവൻ ലഭിച്ചു. പുതുജീവന്‍ ലഭിച്ച ഓലഞ്ഞാലി കിളി കുറച്ചു നേരം ഇവരുടെ ഇടയില്‍ പാറി കളിച്ചതിനു ശേഷമാണ്  പറന്ന് പോയത്.,

പന്നിക്കോട്ട് ഗോപിനാഥ മേനോൻ അന്തരിച്ചു

Image
  എടപ്പാള്‍: പഴയകാല കോൺഗ്രസ് നേതാവും മുൻ വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വട്ടംകുളം  പോട്ടൂര്‍ പന്നിക്കോട്ട് ഗോപിനാഥ മേനോൻ (92 ) അന്തരിച്ചു.  പോട്ടൂർക്കാവ് ദേവസ്വം പ്രസിഡണ്ടായും  പ്രവർത്തിച്ചിട്ടുണ്ട്.  ഭാര്യ: ആനന്ദവല്ലി അമ്മ മക്കൾ:- ലക്ഷ്മി, വേണുഗോപാൽ മേനോൻ (മുംബൈ ) മധു മേനോൻ, ഹരിദാസ്, ഗീത, ബിന്ദു.  മരുമക്കൾ :- ശിവശങ്കരൻ, ലേഖ, രജനി, സിന്ധു, കരുണാകരൻ, മധുസൂധനൻ. ശവസംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ .

സി.ബി.എസ്.ഇ. ജില്ലാ കലോത്സവം. പീവീസ് നിലമ്പൂരും ഐഡിയൽ കടകശ്ശേരിയും ഓവറോൾ ചാമ്പ്യൻമാർ

Image
  എടപ്പാള്‍ :  കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ. ജില്ലാ കലോല്‍സവത്തില്‍  'സീനിയർ സെക്കന്ററി വിഭാഗത്തിർ പിവീസ് മോഡൽ സ്കൂൾ നിലമ്പൂരും  സെക്കന്ററി വിഭാഗത്തിൽ കടകശ്ശേരി ഐഡിയലും ചാമ്പ്യൻമാരായി. സീനിയർ സെക്കന്ററി വിഭാഗത്തിൽ പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ - (1456)എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ - (1310) നസ്റത്ത് സ്കൂൾ മഞ്ചേരി (984) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെക്കന്ററി വിഭാഗത്തിൽ 1023 പോയിൻ്റ് നേടി ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനത്തും  899 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും 825 പോയിൻ്റ് 'കരസ്ഥമാക്കി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനവും നേടി. സിനിമാ താരം ടിനി ടോം സമ്മാനദാനം നിർവ്വഹിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ ഉന്നതിയിൽ സി.ബി.എസ്.ഇ. സ്കൂളുകളും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ.  കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. ആബിദ് ഹുസൈൻ തങ്ങൾ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി.  എ.മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡണ്ട് സി.സി അനീഷ് കുമാർ, സെക്രട്ടറി അമീന ജഹാൻ, ട്രഷറർ ഫ

അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

Image
  എടപ്പാൾ : ചേകനൂർ കൊട്ടിലിൽ അബ്ദുറഹ്മാൻ ഹാജി (90)അന്തരിച്ചു .  മുസ്ലിം ലീഗ് വട്ടംകുളം പഞ്ചായത്ത് ട്രഷറര്‍, ചേകനൂർ യൂണിറ്റ്  പ്രസിഡന്റ്,  ചേകനൂർ മഹല്ല് കമ്മറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പദവിയും  വഹിച്ചിട്ടുണ്ട്. ഭാര്യ. പരേതയായ ആയിഷക്കുട്ടി.  മക്കൾ : പരേതനായഅബ്ദുള്ളകുട്ടി ബാഖവി, സുലൈമാൻ എന്ന ഉണ്ണി (അല്‍.ഐന്‍.കെ.എം.സി.സിമലപ്പുറം ജില്ലാ പ്രസിഡന്റ്) അബ്ദുൽ ജലീൽ , മുഹമ്മദ്, ഡോ. സുബൈർ ഹുദവി, പരേതനായ ജാബിർ ഹുദവി, ആയിഷ, ഹാജറ, കദീജ, ഉമ്മു സൽമ.  മരുമക്കൾ : ഇ.വി സുലൈമാൻ മുസ്ലിയാർ വെള്ളാഞ്ചേരി, മുഹമ്മദലി ഹാജി കുഴൽമന്ദം , ഉബൈദ് കാഞ്ഞിരമുക്ക്, ബഷീർ കുമ്പിടി,  ആയിഷക്കുട്ടി, ഉമ്മു സൽമ, നുസൈബ , ശരീഫ , നസീറ.

മഹാരാഷ്ട്ര ദമ്പതികളുടെ ദീപാവലി ആഘോഷത്തിന് ഇത്തവണ ഇരട്ടി മധുരം

Image
എടപ്പാൾ: ജന്മ നാട്ടിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഇത്തവണ മാറ്റി വെച്ച്  മഹാരാഷ്ട്ര ദമ്പതികള്‍ ദീപാവലി ആഘോഷിച്ചത് തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം.  അന്തേവാസികള്‍ക്ക്  പുതുവസ്ത്രങ്ങള്‍ സമ്മാനിച്ച ഇതര സംസ്ഥാന ദമ്പതികളുടെ ദീപാവലി ആഘോഷത്തിനു ഇരട്ടി മധുരം.  രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വർണ്ണാഭരണ നിർമ്മാണവും, വ്യാപാരവുമായി എടപ്പാളിൽ എത്തിയ മഹാരാഷ്ട്ര ദമ്പതികളായ ചന്ദ്രകാന്ത് രാമചന്ദ്രബോസ്‌ലെ,ഭാര്യ അംബിക ചന്ദ്രകാന്ത് ബോസ്‌ലെ മക്കളായ  അശ്വനി, അവിനാശ്, അപർണ്ണ,  സഹോദരൻ അബാസഹേബ് എന്നിവരാണ് ഇത്തവണത്തെ ദീപാവലി ആഘോഷം ഉറ്റവര്‍ ഉപേക്ഷിച്ച ജീവിതങ്ങള്‍ക്കൊപ്പം ആഘോഷിച്ചത്. വൃദ്ധസദനത്തിലെ അധികൃതരുമായി ബന്ധപ്പെട്ട് ഓരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങളുടെ വിവരങ്ങൾ ഇവര്‍ ശേഖരിച്ചതിനു ശേഷം അതിനനുസൃതമായാണ് ഓരോരുത്തര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തത്.   

സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തെ ശുചി മുറി അടച്ചു. പ്രകൃതി സൗഹൃദ പാര്‍ക്ക് നശിപ്പിച്ചു

Image
  എടപ്പാള്‍ : കണ്ടനകത്തെ കെ.എസ്. ആർ .ടി .സി. റീജ്യണല്‍ വർക്ക് ഷോപ്പിന്റെ മുന്നിലുള്ള സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തെ ശുചി മുറി അടച്ചു .രണ്ട് വര്‍ഷം മുമ്പ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. എന്നാല്‍ ശുചീകരണ മുറി തുടര്‍ന്നും പ്രവര്‍ത്തിച്ചിരുന്നു. ശുചി മുറി വൃത്തിയാക്കലൊന്നും കാര്യമായി നടക്കാറില്ലെങ്കിലും കോഴിക്കോട്- തൃശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇവിടുത്തെ ശുചി മുറി ഏറെ ഉപകാരപ്രദമായിരുന്നു.  കൃത്യമായ ശുചീകരണം നടക്കാത്തും മാലിന്യ ടാങ്കിന് ചോര്‍ച്ച ഉണ്ടായതുമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വിഷയങ്ങള്‍ പരിഹരിക്കുവാന്‍  വർക്സ് മേനേജർക്ക് നിർദ്ദേശം നല്‍കിയിരുന്നു.  ഇതിനെ തുടര്‍ന്നാണ് ശുചിമുറി അടച്ചു പൂട്ടിയത്. യാത്രക്കാർക്കും മറ്റും  വിശ്രമിക്കുവാന്‍ നിര്‍മ്മിച്ച പ്രകൃതി സൗഹൃദ പാര്‍ക്ക് ശുചീകരണത്തിന്റെ മറവില്‍ ഇവിടുത്തെ  ചെടികളും മറ്റും വെട്ടി നശിപ്പിച്ചിരിക്കുകയാണ്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വൃത്തിയാക്കലിന്റെ ഭാഗമായി ഇവിടെ വളർന്നു വരുന്ന ഒരു തേക്ക് മുറിയ്ക്കുകയുണ്ടായി. അതിനു മുമ്പ് ഇവിടേയുള്ള ഒരു പ്ല

ടേക്ക് എ ബ്രേക്ക്‌ വഴിയോര വിശ്രമകേന്ദ്രവും ലഘു ഭക്ഷണ ശാലയും ഉദ്ഘാടനം ചെയ്തു

Image
  എടപ്പാള്‍ : കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിലെ തൃക്കണാപുരത്ത് തവനൂർ ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ച ടേക്ക് എ ബ്രേക്ക്‌ വഴിയോര വിശ്രമകേന്ദ്രവും ലഘു ഭക്ഷണ ശാലയും  കെ. ടി.ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു  യാത്രക്കാർക്ക്  ഉപയാഗിക്കുന്നതിനുള്ള ശുചിമുറികളും വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.  കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതശ്രീ കഫെ  ലഘുഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി .പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ടി .വി ശിവദാസ് , സെക്രട്ടറി ടി. അബ്ദുൽസലിം , ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ പി .പി മോഹൻദാസ്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സന്മാരായ പി .എസ്. ധനലക്ഷ്മി, എ. പി വിമൽ, കെ ലിഷ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി. എം. അക്ബർ, വാർഡ് മെമ്പർമാരായ ഷഹന ഫൈസൽ, സി. എം.മുഹമ്മദ്‌, എം. ആമിനക്കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് പ്രവർത്തന സമയം.

ബുള്ളറ്റ് ബസ്സില്‍ ഇടിച്ചു കയറി. ബുള്ളറ്റ് യാത്രികരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Image
  എടപ്പാള്‍ : സ്വകാര്യ ബസ് ഷെഡ്ഡിലേക്ക് തിരിക്കുന്നതിനിടെ എതിരെ വന്ന  ബസ്സിന്റെ ബോഡി തുളച്ച് കയറിയ ബുള്ളറ്റ് നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇന്ന് രാത്രി 9 ന് തുയ്യത്താണ് അപകടം . പൊന്നാനി കൊല്ലന്‍പടി സ്വദേശി മുബാരിസ് (17),കുറ്റിക്കാട് സ്വദേശി അനസ് (15),ചന്തപ്പടി സ്വദേശി സന്‍സീഹ് (16 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും എടപ്പാള്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.

സിബിഎസ്ഇ ജില്ലാ കലോത്സവം. രണ്ടാം ദിവസം പിന്നിട്ടപ്പോൾ പീവീസ് നിലമ്പൂരും ഐഡിയൽ കടകശ്ശേരിയും മുന്നിൽ

Image
 എടപ്പാള്‍ :  കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ. ജില്ലാ കലോൽസവത്തിൽ രണ്ടാം ദിവസം പിന്നിടുമ്പോള്‍  സീനിയർ സെക്കന്ററി വിഭാഗത്തിർ പീവീസ് മോഡൽ സ്കൂൾ നിലമ്പൂരും (953 ), സെക്കന്ററി വിഭാഗത്തിൽ കടകശ്ശേരി ഐഡിയലും(664) ഒന്നാം സ്ഥാനത്ത് തുടരുന്നു. സീനിയര്‍ സെക്കന്ററി വിഭാഗത്തില്‍ എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ (862) രണ്ടാം സ്ഥാനത്തുംനസ്റത്ത് സ്കൂൾ മഞ്ചേരി (617) മൂന്നാം സ്ഥാനത്തും തുടരുന്നു.സെക്കന്ററി വിഭാഗത്തില്‍579 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും539 പോയിൻ്റ് കരസ്ഥമാക്കി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തും തുടരുന്നു.കലോല്‍സവം നാളെ സമാപിക്കും. സമാപന സമ്മേളനത്തിൽ  മന്ത്രി വി.അബ്ദുറഹിമാൻ,  ആബിദ് ഹുസൈൻ തങ്ങൾ എം.എല്‍.എ., സിനിമാ താരം ടിനി ടോം എന്നിവർ സമ്മാനദാനം നിർവ്വഹിക്കും.

ലഹരി മാഫിയക്കെതിരെ മുസ്ളീം ലീഗ് ജനകീയ സായാഹ്നസദസ്

Image
  എടപ്പാള്‍  : ലഹരി മാഫിയക്കെതിരെ കാലടി പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മറ്റി പാറപ്പുറം സെന്ററിൽ ജനകീയ സായാഹ്നസദസ് നടത്തി. തവനൂര്‍  മണ്ഡലം മുസ്‍ലീം  ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ് ഉദ്ഘാടനം  ചെയ്തു.  കെ.പി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി. മോഹൻദാസ്, സുരേഷ് പൊൽപ്പാക്കര, നൗഫൽ സി. തണ്ടിലം,എന്‍.കെ.  അബ്ദുൾ റഷീദ്, എം.വി. ഇസ്മായിൽ മുസ്‌ലിയാർ,  അസ്‌ലം തിരുത്തി, എം.വി. ഇസ്മായിൽ മുസ്‌ലിയാർ,പി.ടി.എം.എ. മജീദ്, ഹംസ മൗലവി നെല്ലാക്കര, യൂനസ് പാറപ്പുറം,  ഹുസ്സൈന്‍ നരിപ്പറമ്പ്,  ഷാഫി തണ്ടലം,പി. മൊയ്‌ദുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.  

അക്കിത്തം സാഹിത്യോത്സവം 2022. ദേശീയ സെമിനാറിന് തുടക്കമായിി.

Image
  എടപ്പാൾ :വള്ളത്തോള്‍ വിദ്യാപീഠത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അക്കിത്തം സാഹിത്യോത്സവം 2022 ദേശീയ സെമിനാറിന്  തുടക്കമായി.അക്കിത്തത്തിന്റെ ഛായാ ചിത്രത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചനക്കു ശേഷം സ്വാഗത സംഘം ഭാരവാഹികളും വിശിഷ്ടാഥിതികളും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് അനുസ്മരണ സമ്മേളനവും ദേശിയ സെമിനാറും ഉദ്ഘാടനം ചെയ്തത്. അക്കിത്തത്തിന്റെ കവിത ജീവോ ബ്രഹൈവ മുരളി പുറനാട്ടുകര ആലപിച്ചു. ആധുനിക ഭാരതീയ കവിതയിൽ എന്ന വിഷയത്തെ കുറിച്ച് വിവിധ ഭാഷാ കവികൾ പ്രബന്ധം അവതരിപ്പിച്ചു. വാടാത്ത താമര മനസ്സിനുള്ളിൽ എപ്പോഴും സൂക്ഷിക്കുകയും, കണ്ണീരിൻ്റെ നനവ് പൂണ്ട ഹാസ്യം കവിതകളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്ത കവിയാണ് അക്കിത്തമെന്നു് ആമുഖ പ്രഭാഷണത്തിൽ എസ്.കെ.വസന്തൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ആത്മവഞ്ചനയുടെ മുഖം മൂടി വലിച്ചു കീറിയ, നേരിൻ്റെ പാത തെളിയിച്ച കവിയാണ് അക്കിത്തമെന്നും, ഒരു വ്യവസ്ഥയ്ക്കും അനുകൂലമായി കവിതകൾ രചിക്കാതെ, ഒരു ചട്ടക്കൂടിലും കവിതകളെ ഒതുക്കാത്താതെ മനുഷ്യത്തത്തെ കവിതയിലേക്ക് ആവാഹിച്ച കവിയാണ് അക്കിത്തമെന്നും  ഡോ.കമലേഷ്കുമാർ വർമ്മ അഭിപ്രായപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ആധുനിക കവിതയിലേക്കുള

എടപ്പാൾ ഗവ. ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ. അഡ്വ.കബീര്‍ കാരിയാട്ട് പ്രസിഡന്‍റ്

Image
  എടപ്പാൾ : എടപ്പാള്‍  ഗവ.  ഹയർസെക്കന്ററി സ്കൂള്‍  പി. ടി. എ. ജനറൽബോഡി യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.  സലാം പോത്തനൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാള്‍  ഗഫൂർ, സ്റ്റാഫ് സെക്രട്ടറി സതീശൻ,  രഘു, സരോജിനി എന്നിവര്‍ പ്രസംഗിച്ചു . ഭാരവാഹികള്‍ . പ്രസിഡന്റ്. അഡ്വ. കബീർ കാരിയാട്ട്,  വൈസ് പ്രസിഡന്റ് രശ്മി, എസ്.എം.സി ചെയർമാന്‍ സുന്ദരന്‍, വൈസ് ചെയർമാന്‍ രഞ്ജിത്.

സി.ബി.എസ്.ഇ.ജില്ലാ കലോത്സവം. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ തുടക്കം

Image
  എടപ്പാള്‍ : കടകശ്ശേരി ഐഡിയൽ ഇൻറർനാഷ്ണൽ ക്യാമ്പസിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മലപ്പുറം ജില്ലാ സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിന്  ലഹരിവിരുദ്ധ പ്രതിജ്ഞയോടെ തുടക്കം. കെ .ടി. ജലീൽ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആലംകോട് ലീലാകൃഷൻ മുഖ്യാതിഥിയായിരുന്നു. കലോൽസ ലോഗോ മൽസരത്തിൽ വിജയിയായ മമ്പാട് ദ സ്പ്രിംഗ്സ് സ്കൂളിലെ വാരിസത്തുൽ ജന്നക്ക്   കെ.ടി ജലീൽ മൊമെൻ്റോ സമ്മാനിച്ചു. സഹോദയ പ്രസിഡണ്ട് സി.സി. അനീഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി അമീന ജഹാൻ, ട്രഷറർ, ഫാദർ തോമസ് ചാലക്കൽ, ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവുഹാജി, സെക്രട്ടറി കെ .കെ .എസ് .ആറ്റക്കോയ തങ്ങൾ, എ.മൊയ്തീൻകുട്ടി,  മജീദ് ഐഡിയൽ, കല്ലിങ്ങൽ മുഹമ്മദലി,  പത്മകുമാർ, എൻ .പി .ദിവ്യ, മധുസൂദനൻ, ജനാർദ്ദനൻ,വി.വി.ഷുക്കൂർ, എഫ്. ഫിറോസ് എന്നിവർ പ്രസംഗിച്ചു.

ബോധവൽക്കരണ ക്ലാസ്സിൽ ബസ് ജീവനക്കാര്‍ക്ക് ആദരം

Image
 എടപ്പാൾ: പൊന്നാനി താലൂക്ക്  സംയുക്ത ബസ്സുടമ സംഘം മോട്ടോർ വാഹന വകുപ്പുമായി  ചേർന്ന്  ബസ് ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടപ്പാൾ ആസാദ് റിച്ച് ആൻറ് റിച്ച് ഹാളിൽ നടന്ന പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി എ.എം.വി.ഐ. അഷ്റഫ് സൂർപ്പിൽ  ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.  താലൂക്കിലെ മികച്ച ഡ്രെവർമാരായ പി.വി. ഹരിഹരൻ, പി.രവി,എം. സുരേഷ് ,കണ്ടക്ടർമാരായ നാരായണൻ ,ഊരത്ത് കുഞ്ഞുണ്ണി , വി.കെ. കേശവൻ എന്നിവരെ ആദരിച്ചു.യു.കെ.മുഹമ്മദ്, കെ.ശശി,റസാഖ് അയങ്കലം,സുജിഷ് അമ്പാടി എന്നിവര്‍ പ്രസംഗിച്ചു . 

കാലഞ്ചാടിക്കുന്ന്‌ ടൂറിസം പദ്ധതിക്ക് അംഗീകാരം. വട്ടംകുളം ഗ്രാമപഞ്ചായത്തിന് അഭിമാനം

Image
എടപ്പാള്‍ : വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് സമര്‍പ്പിച്ച കാലഞ്ചാടി ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ജില്ലാ ഇവാലുവേഷൻ സമിതി അംഗീകാരം നല്‍കി.  ഡെസ്റ്റിനേഷൻ ചലഞ്ച് സ്കീം വഴി ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനാലാണ് പഞ്ചായത്തിനു ഈ നേട്ടം കൈവന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി 1 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സമർപ്പിച്ചത്. ഓപ്പൺ തീയ്യേറ്റർ, ചിൽഡ്രൻസ് പാർക്ക്, വാച്ച് ടവർ, വ്യൂ പോയിന്റ്, സിപ്പ് ലൈൻ തുടങ്ങിയവ അടങ്ങിയ  ഡീറ്റെയിൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ടിന്റെയും പ്രസന്റേഷന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു അംഗീകാരം. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂരിന്റെ നേതൃത്വത്തിലാണ്  കാർമ്മികത്വത്തിലാണ് ഡി. പി. ആർ തയ്യാറാക്കിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ,  സെക്രട്ടറി പി.എസ്. ഹരിദാസ്, ടെക്നിക്കൽ അസിസ്റ്റന്റ് വിപിൻ തുടങ്ങിയവർ അടങ്ങിയ ടീം ആണ്  കോഴിക്കോട് ഗവ.ഗസ്റ്റ്‌ ഹൗസിൽ നടന്ന ഇവാലുവേഷൻ സമിതി യോഗത്തിൽ പങ്കെടുത്തത്.  

വിദ്യാർത്ഥികളെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചതായ ആരോപണത്തില്‍ സ്വകാര്യ ബസ്സിന് 3000 രൂപ പിഴ

Image
  എടപ്പാൾ : നടുവട്ടത്ത് വിദ്യാർത്ഥികളെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചതായ ആരോപണത്തില്‍ സ്വകാര്യ  ബസ്സിന് 3000 രൂപ പിഴ. ബസ് ജീവനക്കാർ  മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം  വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ബസ് തടഞ്ഞത്. വിദ്യാര്‍ത്ഥികള്‍ ബസ്സിന് മുന്‍പില്‍ പ്രതിഷേധവുമായി നില്‍ക്കുന്നതിനിടെ ഡ്രൈവര്‍ ബസ്സുമായി പോകുന്ന വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടേയാണ് ചങ്ങരംകുളം പോലീസ് ബസ്സിന് പിഴ ചുമത്തിയത്.  ശനിയാഴ്ച്ച  രക്ഷിതാക്കളെയും കൂട്ടി സ്റ്റേഷനിൽ ഹാജരാകാൻ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്.  വിദ്യാർത്ഥികളോട് യാതൊരു തരത്തിലും മോശമായി രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലയെന്നാണ്  ബസ് ജീവനക്കാരുടെ വിശദീകരണം .  

കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 24-ാം സംസ്ഥാന കണ്‍വെന്‍ഷന്‍ 23ന് എടപ്പാളില്‍

Image
  എടപ്പാള്‍ : കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 24-ാം സംസ്ഥാന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 23ന് എടപ്പാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.കെ.ടവറില്‍  നടക്കുന്ന കണ്‍വെന്‍ഷന്‍  കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ച സികെ റിജന്‍സിയില്‍ വെച്ച് നടക്കുന്ന കേരള സെവന്‍സ് ഫുട്‌ബോള്‍ 24-ാം സംസ്ഥാന കണ്‍വെന്‍ഷന്‍ എംഎല്‍എ കെടി ജലീല്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് കീഴില്‍  2023 ജൂണ്‍ ആദ്യവാരം വരെ വിവിധ ജില്ലകളില്‍ ടൂര്‍ണമെന്റുകള്‍ നടക്കും.  ആദ്യ ടൂര്‍ണമെന്റ് എടപ്പാള്‍  യാസ്‌പൊ പൊറൂക്കരയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രിസഡന്റ് ഷാജിര്‍ ആലത്തിയൂര്‍, സെക്രട്ടറി ജമാല്‍ വളാഞ്ചേരി, അബ്ദുള്‍ ഖാദര്‍ ചങ്ങരംകുളം, ടി.വി.മജീദ് എന്നിവര്‍ പങ്കെടുത്തു.

തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന. മൊബൈല്‍ ഫോണുകള്‍ പിടികൂടി

Image
  എടപ്പാള്‍  : തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ശുചിമുറിയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. വ്യാഴാഴ്ച്ച ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തടവുകാരുടെ ശുചിമുറിയിലെ വാഷ്ബെയ്സിനടിയില്‍ രഹസ്യമായി സൂക്ഷിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും സിമ്മുകള്‍ നീക്കം ചെയ്തിരുന്നു.  ജയില്‍ അധികൃതരുടെ  പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ്  അന്വേഷണം ആരംഭിച്ചു.

സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവത്തിന് വെള്ളിയാഴ്ച്ച ഐഡിയൽ കാമ്പസിൽ തുടക്കമാവും

Image
  എടപ്പാൾ :  മൂന്നു ദിവസങ്ങളായി കടകശ്ശേരി ഐഡിയൽ ഇൻറർനാഷ്ണൽ ക്യാമ്പസിൽ  നടക്കുന്ന മലപ്പുറം ജില്ലാ സി.ബി.എസ്.ഇ. സ്കൂൾ കലാമേളക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ (വെള്ളിയാഴ്ച്ച ) തുടക്കമാവും   കെ .ടി .ജലീൽ എം.എല്‍.എ. കലാമേള ഉദ്ഘാടനം ചെയ്യും  ആലംകോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാവും ജില്ലയിലെ 74 സ്കൂളുകളിൽ നിന്നായി 3000 ത്തോളം കലാ പ്രതിഭകളാണ്  നാല് കാറ്റഗറികളില്‍  16 വേദികളിലായി മാറ്റുരക്കുക. കലാ മത്സരങ്ങൾ കാണാൻ വരുന്നവർക്കായി സ്പോർട്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, മോണ്ടിസോറി, തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിബിഷനുകൾ, ബുക്ക് ഫെയർ, ഫുഡ് കോർട്ട്, പാർക്ക് തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽ ക്യാമ്പസിൽ  ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.  പത്രസമ്മേളനത്തിൽ ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ്. ഫിറോസ് സഹോദയ എക്സിക്യുട്ടീവ് മെമ്പർ റെജി വി. ജോർജ്, ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, മീഡിയ കോ.ഓഡിനേറ്റർ പി. ടി .എം .ആനക്കര, യു .വി. സജീൻ എന്നിവർ പങ്കെടുത്തു.

നുസൈബ കൈപ്പാടത്ത് അന്തരിച്ചു

Image
  എടപ്പാൾ : വെങ്ങിനിക്കര പരേതനായ കൈപ്പാടത്ത് അബൂബക്കറിന്റെ ഭാര്യ നുസൈബ (73 ) അന്തരിച്ചു.  മക്കൾ റഫീഖ്, ഇബാഹിം, അഷറഫ് ( മൂവരും ഖത്തർ ) മരുമക്കൾ. ഫൗസിയ, ഷജില, ഷഹീല 

കോലൊളമ്പില്‍ ചായക്കടക്കാരനും മീൻ കച്ചവടക്കാരനും കടന്നൽ കുത്തേറ്റു

Image
  എടപ്പാൾ :കോലൊളമ്പിൽ  ചായക്കടക്കാരനും മീൻ കച്ചവടക്കാരനും കടന്നൽ കുത്തേറ്റു. ചായക്കടക്കാരന്‍ കോലൊളമ്പ് കടവ് സ്വദേശി മാധവൻ (71) മീന്‍കച്ചവടക്കാരന്‍ പൊന്നാനി സ്വദേശി ഹംസ (58) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ചായക്കടയ്ക്ക് സമീപം മീൻ വിൽപ്പനക്കായി എത്തിയ ഹംസയെ കടന്നൽ കൂട്ടം ആക്രമിക്കുകന്നത് കണ്ട്   ഓടിയെത്തിയ മാധവനും കടന്നൽ കുത്തേൽക്കുകയായിരുന്നു. മാധവനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും ഹംസയെ കുന്നംകുളത്തെ സ്വകാര്യ  ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മോഹൻ ആലങ്കോടിന്റെ കലാസൃഷ്ടികളുടെ പ്രദർശനം ആരംഭിച്ചു

Image
  എടപ്പാള്‍ : ചിത്രകാരനും ശില്ലിയുമായ മോഹൻ ആലങ്കോടിന്റെ കലാസൃഷ്ടികളുടെ പ്രദർശനം  ചാർക്കോൾ ആർട്ട് ഗ്യാലറിയിൽ സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണൻ, ഹരിയാനന്ദകുമാർ , പി.വി.നാരായണൻ എന്നിവർ പ്രഭാഷണം നടത്തി. 'ചിത്രകലയും സിനിമ ' യും വിഷയത്തിൽ നടന്ന സെമിനാർ ഡോ.വി.മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോഹൻ ആലങ്കോട് അധ്യക്ഷത വഹിച്ചു. ഫൈസൽ ബാവ, വി.പരമേശ്വരൻ, അടാട്ട് വാസുദേവൻ, പി.എം.കെ. ഉണ്ണി എന്നിവർ പ്രസംഗിച്ചു. പ്രദർശനം 22 ന് സമാപിക്കും

അക്കിത്തം സാഹിത്യോത്സവം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Image
 എടപ്പാള്‍ :മഹാകവി അക്കിത്തത്തിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്  ഒക്ടോബർ 22 നും , 23 നും  അക്കിത്തം സാഹിത്യോത്സവം എടപ്പാള്‍  വള്ളത്തോൾ വിദ്യാപീഠം  സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.22 ശനിയാഴ്ച കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ആധുനികത ഭാരതീയ കവിതയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാറും 23 ന് ഞായറാഴ്ച്ച അക്കിത്തം കവിതകളെക്കുറിച്ചുള്ള സെമിനാറുമാണ് നടക്കുക. 22 ന് സാഹിത്യോത്സവം ഡോ. ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെമിനാറിൽ ഹിന്ദി, ഗുജറാത്തി, തെലുങ്ക്, മലയാളം  ഭാഷകളിലെ ആധുനിക കവിതയെക്കുറിച്ച് കമലേഷ്കുമാർ വർമ്മ ,പ്രബോധ് പരീഖ്, തിരുപ്പതി റാവു, പ്രഭാവർമ്മ ,ആർസു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ആമുഖഭാഷണം നിർവ്വഹിക്കും. ഡോ.എം.ആർ.രാഘവവാരിയർ, ഡോ.എസ്. കെ.വസന്തൻ എന്നിവർ സംസാരിക്കും. കൃഷ്ണപ്രിയ കക്കാട്, വള്ളത്തോൾ വിദ്യാപീഠം കലാപഠനക്കളരിയിലെ വിദ്യാർത്ഥികൾ എന്നിവർ അവതരിപ്പിക്കുന്ന അക്കിത്തം കവിതകളുടെ നൃത്താവിഷ്കാരം, കാവ്യാലാപനം എന്നിവയും അരങ്ങേറും.23 ന് ഞായറാഴ്ച അക്കിത്തം കവിതകളെക്കുറിച്ചുള്ള സെമിനാറിൽ അനിൽ വള്ളത

പ്രതിഷേധ ജ്വാല

Image
  എടപ്പാള്‍ : അന്ത:വിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കെതിരെ സി.ഐ.ടി.യു. എടപ്പാൾ ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ തീജ്വാല സംഘടിപ്പിച്ചു. ഇ.ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  ടി.സത്യൻ,സി.രാമകൃഷ്ണന്‍, വിജയലക്ഷ്മി,ഇ.വി.മോഹനൻ,സി.രാഘവൻ,എം.മുരളീധരൻ, എം.എ.നവാബ്,വി.വി കുഞ്ഞുമുഹമ്മദ് എ.സുനിൽ, തുടങ്ങിയവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.

മുളകുപൊടി എറിഞ്ഞ് മോഷണം. പ്രതി പോലീസ് പിടിയില്‍

Image
 എടപ്പാൾ: തലമുണ്ടയിൽ യുവതിയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പൊന്നാനി പോലീസ് പിടികൂടി. കുന്നംകുളം കാട്ടകാമ്പാൽ സ്വദേശി പെരുമ്പുള്ളി പറമ്പില്‍ സുമേഷ് (40) ആണ് പിടിയിലായത്.എടപ്പാളിലെ ഒരു വര്‍ക്ഷോപ്പ് ജീവനക്കാരനാണ്.ഇന്നലെ ഉച്ചക്ക് 2.30-ന് ആണ് സുമേഷ് തലമുണ്ടയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി കടയിലെ യുവതിയുടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.യുവതിയുടെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് മാല നഷ്ടപ്പെട്ടില്ല.തെളിവെടുപ്പിന്  കടയിൽ എത്തിച്ച പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

നളിനി അന്തര്‍ജനം അന്തരിച്ചു

Image
 എടപ്പാള്‍ : കാവില്‍പ്പടി എടപ്പുളിയേടത്ത് മനയില്‍ നളിനി അന്തര്‍ജനം (90) അന്തരിച്ചു. ഭര്‍ത്താവ് .പരേതയായ ചിത്രന്‍ നമ്പൂതിരിപ്പാട്.മക്കൾ. പരേതനായ ശങ്കരനാരായണൻ,ഷീല, ചിത്രന്‍ (ഡി.ഡി.ഇ.ഓഫീസ് മലപ്പുറം ) മരുമക്കൾ. നന്ദിനി, ഹരികുമാർ, ദീപ.

നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി. നാല് പേര്‍ക്ക് പരിക്ക്

Image
  എടപ്പാൾ : സംസ്ഥാന പാതയിലെ കാവില്‍പ്പടിയില്‍  നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി. കടയുടെ മുൻവശത്തെ ഷെഡ് തകർത്ത് ഷട്ടറിലിടിച്ചു നിന്ന കാറിനകത്തക്ക് ഇരുമ്പ് പൈപ്പ് തുളച്ചു കയറി. കോഴിക്കോട് പുതിയങ്ങാടി തട്ടാരത്തറ ഹൗസിൽ ആന്റണി(74), ജോർജ്(67), ലീന ജോർജ്(58), അലക്‌സ്(40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 12.30 ന് അണ് അപകടം . തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കുടംബം സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.  കടയുടെയും കാറിന്റെയും  മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ  തൃശൂരിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .